ന്യൂകാസിൽ യുണൈറ്റഡ് ടീമിന്റെ പുതിയ നായകനായി ബ്രൂണോ ഗുയ്മാരെസിനെ തിരഞ്ഞെടുത്തു. ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സൗത്താമ്പ്ടണിനെ ഒന്നിനെതിരെ പരാജയപ്പെടുത്തി വിജയത്തുടക്കം കുറിച്ച ന്യൂകാസിലിനെ നയിച്ചത് ഗുയ്മാരെസ് ആയിരുന്നു.
ഈ സീസണിലെ ടീം നായകൻ ഗുയ്മാരെസ് തന്നെയായിരിക്കുമെന്നും അദ്ദേഹം ഈ സമ്മർ ടീമിൽ നിന്നും പുറത്തുപോകില്ലെന്നും ഡെയ്ലി മെയിൽ ജേർണലിസ്റ്റ് ക്രെയ്ഗ് ഹോപ്പ് റിപ്പോർട്ട് ചെയ്തു.
“ക്ലബ്ബിന്റെ ചരിത്രത്തിൽ എന്റെ പേര് എഴുതി ചേർക്കണമെന്ന് എനിക്കു താല്പര്യമുണ്ട്. ക്ലബ്ബിനും ആരാധകർക്കുമായി എനിക്കാവുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു,” ഗുയ്മാരെസ് പറഞ്ഞു.
കഴിഞ്ഞ സമ്മറിൽ എസി മിലാനിൽ നിന്നും 64 മില്യൺ യൂറോയ്ക്ക് ന്യൂകാസിലിൽ എത്തിയ സാന്ദ്രോ ടൊണാലിയെ ഫുട്ബോൾ അധികൃതർ പത്ത് മാസത്തേക്ക് വാതുവെപ്പ് കേസിന് സസ്പെൻഡ് ചെയ്തിരുന്നു. ടൊണാലിയുടെ തിരിച്ച് വരവ് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. താരത്തിന്റെ സസ്പെൻഷൻ അവസാനിക്കുന്നതോട് കൂടി ന്യൂകാസിൽ കൂടുതൽ ശക്തരാകും.
അതേസമയം, ന്യൂകാസിൽ താരം അലക്സാണ്ടർ ഇസാക്കിനെ മുൻനിര ക്ലബുകൾ തേടുന്നത് തുടരുന്നുണ്ടെങ്കിലും അദ്ദേഹത്തെ വിട്ടുകൊടുക്കാൻ ന്യൂകാസിൽ തയ്യാറല്ല.