റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോയെ നോട്ടമിട്ട് സൗദി ക്ലബ്ബ്!
റയൽ മാഡ്രിഡിന്റെ പ്രധാന പ്രതിരോധ താരം എഡർ മിലിറ്റോ സൗദി അറേബ്യയിലേക്ക് പോകുമെന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു.
വിനീഷ്യസ് ജൂനിയറിനായി ബില്യൺ ഡോളർ വാഗ്ദാനം ചെയ്തതിന് പിന്നാലെ, എഡർ മിലിറ്റോയ്ക്കു വേണ്ടിയും സൗദി ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചർച്ച തുടങ്ങിയിരിക്കുന്നുവെന്ന് ഗ്ലോബോ എസ്പോർട്ട് (Globo Esporte) റിപ്പോർട്ട് ചെയ്തു.
Read Also: എംബാപ്പെ ഗോൾ! അറ്റലാന്റയെ തകർത്ത് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ജേതാക്കൾ
പ്രതിരോധ താരത്തിന് വാഗ്ദാനം നൽകിയ ക്ലബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചർച്ചകൾ ബുദ്ധിമുട്ടുള്ളതാണെങ്കിലും ഒരു ആഴ്ചയായി നടന്നുകൊണ്ടിരിക്കുകയാണ്.
ലോസ് ബ്ലാങ്കോസുമായുള്ള മിലിറ്റോയുടെ കരാറിൽ 500 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉണ്ട്.
26 കാരനായ ബ്രസീലിയൻ താരം കോച്ച് കാർലോ അഞ്ചലോട്ടിക്ക് വിശ്വസിനീയമായ താരമാണ്. എന്നാൽ കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഇദ്ദേഹത്തിന് ഇടത് കാലിൽ ഗുരുതരമായി എസിഎൽ പരിക്കേറ്റതിനാൽ കുറച്ച് മത്സരങ്ങളിൽ മാത്രമേ കളിക്കാനായുള്ളൂ.