ചാമ്പ്യൻസ് ലീഗ് യോഗ്യത കിട്ടിയില്ലെങ്കിൽ കോൾ പാമർ ക്ലബ്ബ് വിട്ടേക്കും: ജോ കോൾ


കോൾ പാമറിന്റെ ഭാവി ചാമ്പ്യൻസ് ലീഗ് യോഗ്യതയെ ആശ്രയിച്ചിരിക്കും: ജോ കോൾ

ചെൽസി താരം കോൾ പാമറിന്റെ ഭാവി ക്ലബ്ബ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മുൻ ബ്ലൂസ് വിങ്ങർ ജോ കോൾ അഭിപ്രായപ്പെടുന്നു.

ചെൽസിയിൽ എത്തിയതുമുതൽ ടീമിന്റെ നിർണ്ണായക താരമായി മാറിയ പാമറിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നിലനിർത്താൻ യൂറോപ്യൻ തലത്തിലുള്ള ഫുട്ബോൾ ക്ലബ്ബിന് വാഗ്ദാനം ചെയ്യേണ്ടതുണ്ടെന്ന് ജോ കോൾ വിശ്വസിക്കുന്നു.

“തീർച്ചയായും, പാമർ ചെൽസിയിൽ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം ക്ലബ്ബിന്റെ മികച്ച താരമാണ്. ഇപ്പോഴും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.”

“ചെൽസിയിലെ പല കളിക്കാരും ചാമ്പ്യൻസ് ലീഗ് യോഗ്യതയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. താരങ്ങളുമായി എത്ര നീണ്ട കരാറുകൾ ഉണ്ടെങ്കിലും, അസന്തുഷ്ടരായ കളിക്കാരെ ക്ലബ്ബിൽ നിലനിർത്താൻ ആരും ആഗ്രഹിക്കില്ല.”

“കോൾ പാമർക്ക് കളിക്കാൻ ആവശ്യമായ വേദിയൊരുക്കാൻ ക്ലബ്ബിന് കഴിഞ്ഞില്ലെങ്കിൽ, സ്വാഭാവികമായും അദ്ദേഹം മറ്റ് വഴികൾ ആലോചിക്കും. കാരണം, ഫുട്ബോളിലെ ഏറ്റവും ഉയർന്ന തലത്തിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഇത് പൂർണ്ണമായും ചാമ്പ്യൻസ് ലീഗ് യോഗ്യതയെ ആശ്രയിച്ചായിരിക്കും ഇരിക്കുക. വേനൽക്കാലത്ത് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം,” ജോ കോൾ പറഞ്ഞു.

© Madhyamam