ബാഴ്‌സലോണയിൽ നിന്ന് പുറത്താക്കാൻ ക്ലബ് ശ്രമിച്ചു: ഫ്രെങ്കി ഡി ജോങ്
ബാഴ്‌സലോണയുടെ സ്റ്റാർ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി ജോങ് ക്ലബ്ബിലെ തന്റെ ഭാവിയെക്കുറിച്ച് തുറന്നുപറയുന്നു. 2024-ൽ ക്ലബ്ബ് തന്നെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും എന്നാൽ താൻ അതിനെ എതിർക്കുകയായിരുന്നുവെന്നും ഡി ജോങ് സ്ഥിരീകരിച്ചു.
ഡെക്കോ, ലപോർട്ട എന്നിവരുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്ന് ഡി ജോങ് പറഞ്ഞു. “ഞങ്ങൾ തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്,” അദ്ദേഹം വ്യക്തമാക്കി.
“2023-ലെ വേനൽക്കാലത്താണ് ആ സംഭവങ്ങൾ നടന്നത്. ബാഴ്‌സലോണ അന്ന് സാമ്പത്തികമായി പ്രയാസകരമായ സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അത്തരം സമയങ്ങളിൽ ക്ലബ്ബുകൾ താരങ്ങളെ വിളിച്ച് പോകാൻ താല്പര്യമുണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. എന്നാൽ ഞാൻ എപ്പോഴും ഇല്ല എന്നാണ് മറുപടി നൽകിയത്.
“ആ വേനൽക്കാലത്ത് മറ്റ് ചില ടീമുകൾ എന്നെ സ്വന്തമാക്കാൻ ക്ലബ്ബിന് തുക വാഗ്ദാനം ചെയ്തിരുന്നു. ബാഴ്‌സലോണയിലെ ചിലർക്ക് അത് നല്ലൊരു ബിസിനസ്സ് ആയി തോന്നി, അതിനാൽ അവർ എന്നെ വിൽക്കാൻ ആഗ്രഹിച്ചു.
“എങ്കിലും ഞാൻ എന്റെ നിലപാട് വ്യക്തമാക്കിയിരുന്നു: എനിക്ക് ബാഴ്‌സലോണയിൽ തുടരണം. ടീമിന് പ്രധാനപ്പെട്ട കിരീടങ്ങൾക്കായി മത്സരിക്കാൻ കഴിയുമെന്നും, ടീമിൽ നിർണ്ണായക സ്ഥാനത്ത് കളിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നും ഞാൻ കരുതുന്നു. അതിനാൽ എനിക്ക് ഇവിടെ തുടരണം.
“ആ വേനൽക്കാലത്ത് ഞാൻ ക്ലബ്ബിൽ തുടരാനാണ് ആഗ്രഹിച്ചതെന്ന് അവർക്ക് അപ്പോൾ തന്നെ ബോധ്യപ്പെട്ടു.
“ആ സമയത്ത് ക്ലബ്ബ് വിടാൻ എനിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും അത്തരം സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ നമ്മൾ ചിന്തിച്ചുപോകാറുണ്ട്.
“ചിലപ്പോൾ എനിക്ക് ടീം വിടേണ്ടി വരുമോ, അല്ലെങ്കിൽ മറ്റൊരു ടീമിലേക്ക് പോകുന്നത് നന്നായിരിക്കുമോ എന്ന് ചിന്തിച്ചുപോയിട്ടുണ്ടെന്ന് ഡി ജോങ് കൂട്ടിച്ചേർത്തു.
ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്‌സലോണയുടെ നിർണ്ണായക താരങ്ങളിൽ ഒരാളായി ഡി ജോങ് മാറിക്കഴിഞ്ഞു.
