
സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ നടന്ന ചെൽസിയുടെ യൂറോപ്യൻ കോൺഫറൻസ് ലീഗ് ക്വാളിഫയറിന്റെ ആദ്യ ലെഗ് മത്സരത്തിൽ സ്വിറ്റ്സർലണ്ട് ടീം സെർവെറ്റിനെ 2-0 ഗോളുകൾക്ക് പരാജയപ്പെടുത്തി.
വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ ആദ്യ പകുതി ചെൽസി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതി 50-ാം മിനിട്ടിൽ ക്രിസ്റ്റഫർ നകുങ്കു പെനാൽറ്റി കിക്കിൽ ഗോൾ നേടി ചെൽസിക്ക് ലീഡ് നൽകി. മിനിട്ടുകൾക്ക് ശേഷം, ലീഡ് ഉയർത്താനുള്ള ഓപ്പൺ ചാൻസ് മാർക്ക് ഗുഹി പാഴാക്കി. 76-ാം മിനിട്ടിൽ മാഡുക്കെ രണ്ടാം ഗോൾ നേടി ചെൽസിക്ക് വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ചെൽസി രണ്ട് ഗോളുകളുടെ വ്യത്യാസത്തിൽ യൂറോപ്പിയൻ കോൺഫറൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടക്കുന്നതിന് അടുത്തു നിൽക്കുകയാണ്. ആഗസ്റ്റ് 30 രണ്ടാം പാദ മത്സരത്തിൽ സെർവെറ്റിനെ അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നേരിടും.
advertisement