
മത്സരത്തിനിടയിൽ മൈതാനത്ത് മൂത്രമൊഴിച്ചതിന് പ്ലെയർക്ക് ചുവപ്പ് കാർഡ് കാണിച്ച് റഫറി. കോപ്പാ പെറു ലീഗിൽ ആണ് ഈ അപൂർവ സംഭവം നടന്നത്. പെറു ടീമിന്റെ സെബാസ്റ്റ്യൻ മുണോസ് ആണ് ഈ അപകീർത്തികരമായ നടപടി ചെയ്തത്.
കോപ്പാ പെറു മത്സരത്തിൽ അറ്റ്ലെറ്റിക്കോ അവാജുൻ, കാന്റോർസില്ലോ എഫ്സി ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ആയിരുന്നു സംഭവം. മത്സരത്തിന്റെ 71-ാം മിനിറ്റിൽ അവാജുൻ ടീമിന് കിട്ടിയ കോർണർ കിക്ക് എടുക്കുന്നതിന് മുമ്പ് കാന്റോർസില്ലോ ഗോൾകീപ്പർക്ക് ചെറിയ പരിക്കേറ്റതിനാൽ ഒരു ചെറിയ ഇടവേള ഉണ്ടായി.
ഈ ഇടവേളയിൽ ആണ് കോർണർ ഫ്ലാഗിന് സമീപം മുണോസ് മൂത്രമൊഴിച്ചത്. കാന്റോർസില്ലോ താരങ്ങൾ ഇത് ശ്രദ്ധിച്ചു, റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടനെ റഫറി ചുവപ്പ് കാർഡ് കാണിച്ചു.
𝐄𝐥 𝐟𝐮́𝐭𝐛𝐨𝐥 𝐬𝐮𝐝𝐚𝐦𝐞𝐫𝐢𝐜𝐚𝐧𝐨 𝐧𝐮𝐧𝐜𝐚 𝐝𝐞𝐣𝐚𝐫𝐚́ 𝐝𝐞 𝐬𝐨𝐫𝐩𝐫𝐞𝐧𝐝𝐞𝐫
— Miguel Ángel García (@Miguelin_24_) August 18, 2024
🇵🇪 Cantorcillo vs Atlético Awajun de Copa Perú
🚽 Sebastián Muñoz (Atlético Awajun) es expulsado ¡¡por ponerse a orinar en el saque de esquina en pleno partido!! pic.twitter.com/Blve6VFIGS