20 വർഷത്തിനിടെ അപൂർവ്വ നേട്ടവുമായി കാസമിറോ: ഫുട്ബോളിൽ പുതിയ റെക്കോർഡ്


ബ്രെന്റ്‌ഫോർഡിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡർ കാസെമിറോ ചരിത്രപരമായ പ്രതിരോധ പ്രകടനമാണ് കാഴ്ചവെച്ചത്. പ്രീമിയർ ലീഗിൽ പുതിയൊരു മാനദണ്ഡം തന്നെ അദ്ദേഹം ഈ മത്സരത്തിലൂടെ സ്ഥാപിച്ചു.

മത്സരത്തിലുടനീളം മികച്ച സ്വാധീനം ചെലുത്തിയ ബ്രസീലിയൻ താരം, 11 ടാക്കിളുകൾ പൂർത്തിയാക്കുകയും 16 ഡ്യുവലുകൾ വിജയിക്കുകയും ചെയ്തു. ഇതിനുപുറമെ 9 ക്ലിയറൻസുകളും താരം നടത്തി. കഴിഞ്ഞ 20 സീസണുകളിലെ കണക്കുകൾ പരിശോധിച്ചാൽ, ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ഇത്രയും കണക്കുകൾ സ്വന്തമാക്കുന്ന ഏക താരം കാസെമിറോ മാത്രമാണ്.

© Madhyamam