മാഞ്ചസ്റ്റർ: ട്രാൻസ്ഫർ വിൻഡോയിൽ വേഗത്തിലും തന്ത്രപരമായും താരങ്ങളെ സ്വന്തമാക്കുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേതൃത്വത്തെ മാനേജർ എറിക് ടെൻ ഹാഗ് പുകഴ്ത്തി. ലെനി യോറോയും ജോഷ്വ സിർക്സിയും ക്ലബ്ബിലെത്തിയതിന് പിന്നാലെയാണ് ഡച്ച് പരിശീലകന്റെ പ്രതികരണം.
ഫെബ്രുവരിയിൽ ക്ലബ്ബിൽ 25 ശതമാനം ഓഹരി സ്വന്തമാക്കിയ ബില്ല്യണയർ ബിസിനസുകാരൻ ജിം റാറ്റ്ക്ലിഫിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും ടെൻ ഹാഗ് പറഞ്ഞു.
“ഞങ്ങൾ വളരെ പ്രത്യേകമായി പ്രവർത്തിക്കുന്നുണ്ട്. നേതൃത്വം അത്ഭുതകരമായ ജോലിയാണ് ചെയ്യുന്നത്. യുണൈറ്റഡ് എന്ന നിലയിൽ ഇങ്ങനെയാണ് ഞങ്ങൾ പ്രവർത്തിക്കേണ്ടത്. ഞങ്ങൾ വളരെ ആഗ്രഹികളാണ്, അതിനാൽ പ്രവർത്തനക്ഷമതയും സീസണിനുള്ള തയ്യാറെടുപ്പും അത്യാവശ്യമാണ്,” ടെൻ ഹാഗ് പറഞ്ഞു.