Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സി മാജിക്കിൽ വീണ്ടും ഇന്റർ മയാമി; ഇരട്ട ഗോളുകളുമായി സൂപ്പർ താരം, നാഷ്‌വില്ലിന് തോൽവി!
    • ജേഡൻ സാഞ്ചോ യുവന്റസിലേക്ക്? നിർണായക നീക്കവുമായി ഇറ്റാലിയൻ ക്ലബ്ബ്
    • കനത്ത തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് സാബി അലോൺസോ; റയൽ മാഡ്രിഡിലേക്ക് വമ്പൻ താരങ്ങൾ?
    • കളിക്കളത്തിലെ പുതിയ കണ്ണ്; ഫിഫ ക്ലബ് ലോകകപ്പിൽ റഫറി ബോഡി ക്യാമറ വൻ വിജയം
    • യുവേഫ യൂറോപ്പ ലീഗിൽ നിന്ന് ക്രിസ്റ്റൽ പാലസ് പുറത്ത്; അപ്പീൽ നൽകി | Crystal Palace Ban
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, July 13
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»തലങ്ങും വിലങ്ങും 40 ഷോട്ടുകൾ!​ ആക്രമണ നീക്കങ്ങളിൽ റെക്കോർഡ്, എന്നിട്ടും ബാഴ്സലോണക്ക് നേടാനായത് ഒരു ഗോൾ മാത്രം…
    Football

    തലങ്ങും വിലങ്ങും 40 ഷോട്ടുകൾ!​ ആക്രമണ നീക്കങ്ങളിൽ റെക്കോർഡ്, എന്നിട്ടും ബാഴ്സലോണക്ക് നേടാനായത് ഒരു ഗോൾ മാത്രം…

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadApril 23, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    തലങ്ങും വിലങ്ങും 40 ഷോട്ടുകൾ!​ ആക്രമണ നീക്കങ്ങളിൽ റെക്കോർഡ്, എന്നിട്ടും ബാഴ്സലോണക്ക് നേടാനായത് ഒരു ഗോൾ മാത്രം…
    Share
    Facebook Twitter Telegram WhatsApp

    റയൽ മയ്യോർക്കക്കെതിരെ ഗോൾ നേടിയ ഡാനി ഓൾമോയെ (വലത്ത്) അഭിനന്ദിക്കുന്ന സഹതാരം എറിക് ഗാർസ്യ

    മത്സരഫലവും മൈതാനത്തെ മേധാവിത്വവും തമ്മിൽ അജഗജാന്തരം. എതിരാളികളുടെ ഇടതടവില്ലാത്ത ആക്രമണ നീക്കങ്ങളിൽ റയൽ മയ്യോർക്കയുടെ ഗോൾമുഖം പരിഭ്രാന്തിയിൽ മുങ്ങിയമർന്ന മത്സരം. എന്നിട്ടും അവർ പിടിച്ചുനിന്നത് മനസ്സാന്നിധ്യം കൈവിടാത്ത പ്രതിരോധ നീക്കങ്ങളാലും ഭാഗ്യത്തി​ന്റെ അതിശയിപ്പിക്കുന്ന അകമ്പടി കൊണ്ടും മാത്രം. സ്പാനിഷ് ലീഗ് ആവേശകരമായ ഫിനിഷിലേക്ക് കുതിക്കുന്ന ഘട്ടത്തിലെ അതിനിർണായകമായൊരു മത്സരത്തിൽ മയ്യോർക്കക്കെതിരെ ബാഴ്സലോണ ജയിച്ചുകയറിയത് ഏകപക്ഷീയമായ ഒരുഗോളിന്. ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാഴ്സ തങ്ങളുടെ ലീഡ് ഏഴാക്കി ഉയർത്തി.

    തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. ക്രോസ് ബാറിനു കീഴെ ലിയോ റോമൻ എന്ന മയ്യോർക്ക ഗോൾകീപ്പറുടെ അസാമാന്യ മെയ്‍വഴക്കം ഇല്ലായിരുന്നുവെങ്കിൽ ബാഴ്സലോണ അരഡസൻ ഗോളിലെങ്കിലും ജയിക്കുമായിരുന്നു. കളിയുടെ 78 ശതമാനം സമയത്തും പന്ത് ബാഴ്സലോണയുടെ ചരടുവലികൾക്കൊത്തുമാത്രം ചലിച്ചു.

    Dani Olmo breaks the ice! 🧊🔨#BarçaMallorca | #LaLigaHighlights pic.twitter.com/mIlbURL1p2

    — FC Barcelona (@FCBarcelona)
    April 22, 2025

    കളിയിൽ മൊത്തം 40 ഷോട്ടുകളാണ് മയ്യോർക്കൻ ഗോൾമുഖം ലക്ഷ്യമിട്ട് ബാഴ്സലോണ താരങ്ങൾ പായിച്ചത്! സ്പാനിഷ് ലീഗിൽ ഇതൊരു റെക്കോർഡ് കൂടിയായി. 2011ൽ റയൽ സരഗോസയുടെ ഗോൾമുഖത്തേക്ക് റയൽ മഡ്രിഡ് തൊടുത്തുവിട്ട 40 ഗോൾശ്രമങ്ങളെന്ന റെക്കോർഡിനൊപ്പം മയ്യോർക്കക്കെതിരായ ബാഴ്സയുടെ നീക്കങ്ങളും ഇടംപിടിച്ചു. 40ൽ 13 തവണയും ഷോട്ടുകൾ മയ്യോർ​ക്കയുടെ ഗോൾവലക്കു നേരെയായിരുന്നു. ആദ്യപകുതിയിൽ മാത്രം 24 ഗോൾശ്രമങ്ങൾ ബാഴ്സ നടത്തിയിരുന്നു. 13 കോർണർ കിക്കുകളും മത്സരത്തിൽ ബാഴ്സക്ക് അനുകൂലമായി പിറവിയെടുത്തു.

    Read Also:  ഐ.എസ്.എല്ലിന്‍റെ ഭാവി തുലാസിൽ? അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു; 2025-26 സീസൺ സാധ്യമല്ലെന്ന് ക്ലബുകളെ അറിയിച്ചു

    കളിയിൽ 40നെതിരെ നാലു നീക്കങ്ങൾ മാത്രമാണ് മയ്യോർക്കയുടെ ഭാഗത്തുനിന്നുണ്ടായത്. നാലു ശ്രമവും ഗോൾവലക്ക് നേരെയായിരുന്നില്ല. ഗോൾവലക്കുമുന്നിൽ മഹാമേരുവായ ലിയോ റോമൻ, മയ്യോർക്കക്കുവേണ്ടി പ്രതിരോധിച്ചത് ഗോളെന്നുറപ്പിച്ച 12 ഷോട്ടുകൾ. ഈ സീസണിൽ ഒരു ലാ ലിഗ മത്സരത്തിൽ ഗോൾകീപ്പറുടെ ഏറ്റവും കൂടുതൽ സേവുകളായി അത് മാറി. റോമനും ഡിഫൻഡർമാരും ചേർന്ന് 15 സെക്കൻഡിനിടെ നാലു തവണ ഗോൾനീക്കങ്ങൾ തടഞ്ഞതും കളിയിൽ ആവേശകരമായി.

    What a pass by Lamine! 😳#BarçaMallorca | #LaLigaHighlights pic.twitter.com/5vtrKAB6lI

    — FC Barcelona (@FCBarcelona)
    April 22, 2025

    ജയിച്ചില്ലായിരുന്നെങ്കിൽ അത്രയേറെ നിരാശപ്പെടേണ്ടി വരുമായിരുന്ന ബാഴ്സലോണക്ക് 46-ാം മിനിറ്റിൽ ഡാനി ഓൾമോയാണ് രക്ഷകനായെത്തിയത്. ലാമിൻ യമാൽ, ഫെറാൻ ടോറസ്, അൻസു ഫാറ്റി എന്നിവരുടെ ഗോളെന്നുറച്ച നീക്കങ്ങൾക്ക് തടയിട്ട ഗോളി റോമനും മയ്യോർക്ക പ്രതിരോധത്തിനും ബോക്സിൽനിന്ന് ഓൾമോ തൊടുത്ത ഗ്രൗണ്ട് ഷോട്ടിന് മറുപടിയുണ്ടായില്ല.

    33 കളികളിൽ 76 പോയന്റുമായി മുന്നിട്ടുനിൽക്കുന്ന ബാഴ്സക്കുപിന്നിൽ 32 കളികളിൽ 69 പോയന്റുമായി റയൽ മഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. 63 പോയന്റുമായി അത്‍ലറ്റികോ മഡ്രിഡാണ് മൂന്നാം സ്ഥാനത്തുള്ളത്. 

    Read Also:  ക്ലബ് ലോകകപ്പ്: ചെൽസി, ഫ്ലുമിനൻസ് സെമിയിൽ

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleലോറിയസ് പുരസ്കാര നിറവിൽ ല​മീ​ൻ യമാലും
    Next Article നൂനസിന്‍റെ ഇൻജുറി ഷോക്ക്! വില്ല കടന്നുകയറി സിറ്റി; ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ

    Related Posts

    മെസ്സി മാജിക്കിൽ വീണ്ടും ഇന്റർ മയാമി; ഇരട്ട ഗോളുകളുമായി സൂപ്പർ താരം, നാഷ്‌വില്ലിന് തോൽവി!

    July 13, 2025

    ജേഡൻ സാഞ്ചോ യുവന്റസിലേക്ക്? നിർണായക നീക്കവുമായി ഇറ്റാലിയൻ ക്ലബ്ബ്

    July 13, 2025

    കനത്ത തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് സാബി അലോൺസോ; റയൽ മാഡ്രിഡിലേക്ക് വമ്പൻ താരങ്ങൾ?

    July 13, 2025

    കളിക്കളത്തിലെ പുതിയ കണ്ണ്; ഫിഫ ക്ലബ് ലോകകപ്പിൽ റഫറി ബോഡി ക്യാമറ വൻ വിജയം

    July 13, 2025

    യുവേഫ യൂറോപ്പ ലീഗിൽ നിന്ന് ക്രിസ്റ്റൽ പാലസ് പുറത്ത്; അപ്പീൽ നൽകി | Crystal Palace Ban

    July 13, 2025

    ഇന്റർ മയാമി vs നാഷ്വിൽ എസ്.സി. ലൈവ്: മെസ്സിയുടെ കളി എവിടെ, എപ്പോൾ കാണാം? | MLS 2025

    July 13, 2025
    Latest

    മെസ്സി മാജിക്കിൽ വീണ്ടും ഇന്റർ മയാമി; ഇരട്ട ഗോളുകളുമായി സൂപ്പർ താരം, നാഷ്‌വില്ലിന് തോൽവി!

    July 13, 2025By Rizwan Abdul Rasheed

    മേജർ ലീഗ് സോക്കറിൽ (MLS 2025) അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിയുടെ ഗോളടി മികവിൽ ഇന്റർ മയാമിക്ക് വീണ്ടും ആവേശകരമായ…

    ജേഡൻ സാഞ്ചോ യുവന്റസിലേക്ക്? നിർണായക നീക്കവുമായി ഇറ്റാലിയൻ ക്ലബ്ബ്

    July 13, 2025

    കനത്ത തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് സാബി അലോൺസോ; റയൽ മാഡ്രിഡിലേക്ക് വമ്പൻ താരങ്ങൾ?

    July 13, 2025

    കളിക്കളത്തിലെ പുതിയ കണ്ണ്; ഫിഫ ക്ലബ് ലോകകപ്പിൽ റഫറി ബോഡി ക്യാമറ വൻ വിജയം

    July 13, 2025
    About Us
    About Us

    Latest Football News Malayalam, Live Scores, Match Reports, Transfer News, Kerala Blasters News, ISL, Indian Football Updates, Premier League, Champions League, Laliga, MLS, Saudi Pro League and World Cup.

    Football Updates

    കളിക്കളത്തിലെ പുതിയ കണ്ണ്; ഫിഫ ക്ലബ് ലോകകപ്പിൽ റഫറി ബോഡി ക്യാമറ വൻ വിജയം

    July 13, 2025

    യുവേഫ യൂറോപ്പ ലീഗിൽ നിന്ന് ക്രിസ്റ്റൽ പാലസ് പുറത്ത്; അപ്പീൽ നൽകി | Crystal Palace Ban

    July 13, 2025

    ഇന്റർ മയാമി vs നാഷ്വിൽ എസ്.സി. ലൈവ്: മെസ്സിയുടെ കളി എവിടെ, എപ്പോൾ കാണാം? | MLS 2025

    July 13, 2025
    © 2025 Scoreium - Latest Football News in Malayalam. Managed by Scoreium.com.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.