ഇറ്റാലിയൻ കപ്പ്: ബൊളോണ ചാമ്പ്യന്മാർ, അവസാനിച്ചത് അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്
റോം: ഒരു മുൻനിര കിരീടത്തിനായി 51 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇറ്റാലിയൻ കപ്പിൽ ബൊളോണ ചാമ്പ്യന്മാർ. കലാശപ്പോരിൽ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് കടന്നാണ് ടീം ചരിത്രം കുറിച്ചത്.
പരിക്കു മാറി ടീമിൽ തിരിച്ചെത്തിയ ഡാൻ എൻഡോയെ ആയിരുന്നു സ്കോറർ. കോച്ച് വിൻസെൻസോ ഇറ്റാലിയാനോക്കും ഇത് ദീർഘമായ കാത്തിരിപ്പിനുശേഷം ആദ്യ കിരീടമാണ്. തുടർച്ചയായ രണ്ടുതവണ യൂറോപ കോൺഫറൻസ് ലീഗ് ഫൈനലിലെത്തിയതാണ് ടീമിന്റെയും കോച്ചിന്റെയും സമീപകാലത്തെ മികച്ച പ്രകടനം.
കിരീടധാരണത്തോടെ ബൊളോണ അടുത്ത സീസൺ യൂറോപ ലീഗിൽ ഇടമുറപ്പിച്ചു. എ.സി മിലാനാകട്ടെ, യൂറോപ്യൻ അങ്കങ്ങളിൽനിന്ന് പുറത്താകലിനടുത്തെത്തി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ