
ലാഹോർ: ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീമിലുണ്ടായ അച്ചടക്കലംഘനങ്ങളെയും പെരുമാറ്റദൂഷ്യങ്ങളെയും കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. തുടർച്ചയായ തോൽവികൾക്ക് പിന്നാലെ പാകിസ്താൻ ടീമിൽ വലിയ പ്രതിസന്ധിയാണ് ഈ അന്വേഷണം സൃഷ്ടിച്ചിരിക്കുന്നത്. ഡ്രസ്സിങ് റൂമിലെ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് പി.സി.ബി മീഡിയ ഡയറക്ടർ ആമിർ മീർ സ്ഥിരീകരിച്ചു.
