കശ്മീരിനെതിരെ കേരള ടീമിനെ വിഷ്ണു വിനോദ് നയിക്കും



തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി കേരള ടീം നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെതിരെ പരിശീലന മത്സരങ്ങൾ കളിക്കും. ശ്രീനഗറിൽ സെപ്റ്റംബർ 11 മുതൽ 17 വരെ രണ്ട് മത്സരങ്ങളാണ് കളിക്കുക. വിഷ്ണു വിനോദാണ് കേരള ക്യാപ്റ്റൻ. അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാണ് കേരളം കളിക്കാനിറങ്ങുക.

കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), അഭിഷേക് ജെ. നായർ, വരുൺ നയനാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, സൽമാൻ നിസാർ, ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ.എസ്, അഭിജിത്ത് പ്രവീൺ വി, ഏദൻ ആപ്പിൾ ടോം, അഖിൻ സത്താർ, പവൻ രാജ്, ഇബ്നുൽ അഫ്താബ്, വൈശാഖ് ചന്ദ്രൻ.



© Madhyamam