സഞ്ജുവിനെ​ കെ.സി.എ നാളെ ആദരിക്കും


സ​ഞ്ജു സാം​സ​ൺ

​തി​രു​വ​ന​ന്ത​പു​രം: ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ​ ഐ​തി​ഹാ​സി​ക വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ സ്നേ​ഹാ​ദ​രം തി​ങ്ക​ളാ​ഴ്ച. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം മു​ല്ല​ശ്ശേ​രി​യി​ൽ കെ.​സി.​എ പു​തു​താ​യി നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് താ​ര​ത്തെ ആ​ദ​രി​ക്കു​ന്ന​ത്.​

16ന്​ ​വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​തി​യ സ്റ്റേ​ഡി​യം കാ​യി​ക​ലോ​ക​ത്തി​ന് സ​മ​ർ​പ്പി​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന സ​ഞ്ജു സാം​സ​ണെ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കെ.​സി.​എ ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ക്കു​ക. മം​ഗ​ല​പു​രം സ്റ്റേ​ഡി​യം ത​ല​സ്ഥാ​ന​ത്തെ ക്രി​ക്ക​റ്റ് വ​ള​ർ​ച്ച​ക്ക് പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​മെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ന്‍റ്​ ശ്രീ​ജി​ത്ത് വി. ​നാ​യ​ർ പ​റ​ഞ്ഞു.

© Madhyamam