അ​ജ് സ്സലാ​ശ്വാ​സം


കൊ​ൽ​ക്ക​ത്ത: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മി​ക​ച്ച പോ​രാ​ട്ട വീ​ര്യം പു​റ​ത്തെ​ടു​ത്ത ആ​വേ​ശ​ക​ര​മാ​യ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു.തു​ട​ർ​ച്ച​യാ​യ നാ​ല് തോ​ൽ​വി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് മ​ഞ്ഞ​പ്പ​ട സീ​സ​ണി​ലെ ആ​ദ്യ പോ​യ​ന്റ് സ്വ​ന്ത​മാ​ക്കി​യ​ത്. സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലും തോ​ൽ​വി ഉ​റ​പ്പി​ച്ചി​രി​ക്കെ ഇ​ൻ​ജു​റി ടൈ​മി​ൽ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് അ​ജ്‌​സ​ൽ നേ​ടി​യ ഗോ​ളി​ലൂ​ടെ 1-1ന് ​സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സ​ന്ദീ​പ് സി​ങ്, ഐ​ബാ​ൻ, ഹോ​ർ​മി​പാം റൂ​യി​വ, ഫാ​ലോ എ​ൻ​ഡി​യാ​യെ, ന​വോ​ച്ച സി​ങ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​തി​രോ​ധ നി​ര​യെ ക​ള​ത്തി​ലി​റ​ക്കി​യ കോ​ച്ച് ഡേ​വി​ഡ് ക​റ്റാ​ല മ​ധ്യ​നി​ര​യി​ൽ വി​ബി​ൻ മോ​ഹ​ന​ൻ, ഡാ​നി​ഷ് ഫാ​റൂ​ഖ്, എ​ബി​ദാ​സ് എ​ന്നി​വ​രെ​യും മു​ന്നേ​റ്റ​ത്തി​ൽ കെ​വി​ൻ യോ​ക്കി​നെ‍യും അ​ജ്‌​സ​ലി​നെ​യും രം​ഗ​ത്തി​റ​ക്കി. സെ​ന​ഗാ​ൾ താ​രം ഫാ​ലോ എ​ൻ​ഡി​യാ​യെ​യു​ടെ അ​ര​ങ്ങേ​റ്റ മ​ത്സ​രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സി​നെ ഞെ​ട്ടി​ച്ച് പ​ത്താം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി ല​ഭി​ച്ചു. കി​ക്ക് എ​ടു​ത്ത സ്‌​പെ​യി​ൻ താ​രം എ​സെ​ജാ​രി ല​ക്ഷ്യം​ക​ണ്ടു. തു​ട​ക്ക​ത്തി​ലേ പി​ന്നി​ലാ​യി​ട്ടും ബ്ലാ​സ്റ്റേ​ഴ്‌​സ് പ​ത​റി​യി​ല്ല. ഗോ​ൾ മ​ട​ക്കാ​ൻ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഫാ​ലോ​യു​ടെ ഹെ​ഡ​ർ ശ്ര​മം നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് പു​റ​ത്ത്.

ര​ണ്ടാം പ​കു​തി​യി​ൽ ലീ​ഡ് കൂ​ട്ടാ​ൻ ഈ​സ്റ്റ് ബം​ഗാ​ളി​ന്റെ ഊ​ർ​ജി​ത ശ്ര​മം. കോ​ട്ട​കെ​ട്ടി പ്ര​തി​രോ​ധി​ച്ചു ബ്ലാ​സ്റ്റേ​ഴ്‌​സ്. ഗോ​ൾ​കീ​പ്പ​ർ അ​ർ​ഷ് ഷെ​യ്ഖി​ന്റെ പ്ര​ക​ട​ന​വും പ്ര​തി​രോ​ധ നി​ര​യു​ടെ ഒ​ത്തി​ണ​ക്ക​വും ആ​തി​ഥേ​യ​രെ ത​ട​ഞ്ഞു​നി​ർ​ത്തി. മ​ധ്യ​നി​ര​യി​ൽ എ​ബി​ദാ​സി​ന്റെ മി​ക​ച്ച ക​ളി ടീ​മി​ന് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ഊ​ർ​ജം ന​ൽ​കി.

മ​ത്സ​രം അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ൾ ജ​യ​മു​റ​പ്പി​ച്ചു ഈ​സ്റ്റ് ബം​ഗാ​ൾ. എ​ന്നാ​ൽ, ഇ​ൻ​ജു​റി ടൈ​മി​ൽ (90+2) ല​ഭി​ച്ച കോ​ർ​ണ​ർ കി​ക്ക് മി​ക​ച്ച ഹെ​ഡ​റി​ൽ വ​ല​യി​ലെ​ത്തി​ച്ച് അ​ജ്‌​സ​ൽ വി​ല​പ്പെ​ട്ട സ​മ​നി​ല‍യും ആ​ദ്യ പോ​യ​ന്റും സ​മ്മാ​നി​ച്ചു. 12ാം സ്ഥാ​ന​ത്താ​ണ് ടീം ​ഇ​പ്പോ​ൾ.

© Madhyamam