
ദുബൈ: വനിത ഏകദിന ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് സംഘത്തിൽ ഇടമില്ല.
ടൂർണമെന്റിലെ ടോപ് സ്കോററും ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ക്യാപ്റ്റനുമായ ലോറ വോൾവാർട്ടാണ് നയിക്കുക. ഇന്ത്യയിൽനിന്ന് ഓപണർ സ്മൃതി മന്ദാന, മുൻനിര ബാറ്റർ ജെമീമ റോഡ്രിഗസ്, സ്പിൻ ഓൾ റൗണ്ടർ ദീപ്തി ശർമ എന്നിവർ ഇടംനേടി. 12ാം നമ്പർ താരമായി ഇംഗ്ലണ്ട് ക്യാപ്റ്റനും നായികയുമായ നാറ്റ് സീവർ ബ്രണ്ടിനെയും ഉൾപ്പെടുത്തി.
ലോകകപ്പ് ഇലവൻ: ലോറ വോൾവാർട്ട് (ക്യാപ്റ്റൻ, ദക്ഷിണാഫ്രിക്ക), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് (ഇരുവരും ഇന്ത്യ), മാരിസാൻ കാപ്പ് (ദക്ഷിണാഫ്രിക്ക), ആഷ് ഗാർഡ്നർ (ആസ്ട്രേലിയ), ദീപ്തി ശർമ (ഇന്ത്യ), സിദ്ര നവാസ് (വിക്കറ്റ് കീപ്പർ, പാകിസ്താൻ), അന്നബെൽ സതർലാൻഡ് (ആസ്ട്രേലിയ), നദീൻ ഡി ക്ലർക്ക് (ദക്ഷിണാഫ്രിക്ക), അലാന കിങ് (ആസ്ട്രേലിയ), സോഫി എക്കിൾസ്റ്റൺ (ഇംഗ്ലണ്ട്).
