Close Menu
    Facebook X (Twitter) Instagram
    Saturday, September 13
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Cricket»രോഹിത്തിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യൻ താരം കൂടി…
    Cricket

    രോഹിത്തിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യൻ താരം കൂടി…

    MadhyamamBy MadhyamamSeptember 4, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    രോഹിത്തിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യൻ താരം കൂടി…
    Share
    Facebook Twitter LinkedIn Pinterest Email



    മുംബൈ: പ്രഫഷനൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് അറിയിച്ചത്.

    രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി 22 ടെസ്റ്റുകളും 16 ഏകദിനങ്ങളും 10 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോർമാറ്റിലുമായി 156 വിക്കറ്റുകൾ നേടി. 2003ൽ ബംഗ്ലാദേശിനെതിരെ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലൂടെയാണ് അമിത് മിശ്ര രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തിനായി പിന്നെയും അഞ്ചു വർഷം കാത്തിരുന്നു. 2008ൽ മൊഹാലിയിൽ ആസ്ട്രേലിയക്കെതിരെയാണ് ആദ്യ ടെസ്റ്റ് കളിക്കുന്നത്. മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടി അരങ്ങേറ്റം ഗംഭീരമാക്കി. 2013ൽ സിംബാബ്‌വെയിൽ നടന്ന അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ 18 വിക്കറ്റുകൾ വീഴ്ത്തി, ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർമാരുടെ പട്ടികയിൽ ജവഗൽ ശ്രീനാഥിന്റെ ലോക റെക്കോർഡിനൊപ്പം എത്തി.

    2017ലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. 2024 ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനുവേണ്ടി കളിച്ചതാണ് അവസാന കോപറ്റേറ്റീവ് ടൂർണമെന്‍റ്. ഐ.പി.എല്ലിൽ 161 മത്സരങ്ങളിൽനിന്നായി 174 വിക്കറ്റുകൾ നേടി. ഐ.പി.എൽ ചരിത്രത്തിൽ മൂന്നു ഹാട്രിക്കുകൾ നേടിയ ഒരേയൊരു ബൗളറാണ്. താരത്തെ തുടർച്ചയായി പരിക്കുകൾ വേട്ടയാടിയിരുന്നു. യുവാക്കൾക്ക് അവസരം നൽകാനാണ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതെന്ന് മിശ്ര പറഞ്ഞു.

    Today, after 25 years, I announce my retirement from cricket — a game that has been my first love, my teacher, and my greatest source of joy.This journey has been filled with countless emotions — moments of pride, hardship, learning, and love. I am deeply grateful to the BCCI,… pic.twitter.com/ouEzjU8cnp

    — Amit Mishra (@MishiAmit) September 4, 2025

    ‘ഇന്ന്, 25 വർഷങ്ങൾക്കുശേഷം, ഞാൻ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നു -എനിക്ക് ആദ്യ പ്രണയം തോന്നിയതും എന്റെ ഗുരുവും ജീവിതത്തിലെ വലിയ സന്തോഷവും ക്രിക്കറ്റായിരുന്നു’ -അമിത് മിശ്ര എക്സിൽ കുറിച്ചു. ക്രിക്കറ്റിലെ ഈ 25 വർഷങ്ങൾ അവിസ്മരണീയമായിരുന്നു. ബി.സി.സി.ഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, സപ്പോർട്ട് സ്റ്റാഫ്, എന്റെ സഹപ്രവർത്തകർ, എന്റെ കുടുംബാംഗങ്ങൾ എന്നിവരോട് അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും താരം പ്രതികരിച്ചു.

    Read Also:  കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന്



    © Madhyamam

    Amit Mishra Cricket Retirement Indian Cricket Team latest sports news Professional Cricket Retirement അമിത് മിശ്ര ഇനതയൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കട കഹലകക തര പനനല പരഖയപചച മററര രഹതതന വരമകകൽ
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം

    September 12, 2025

    സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം

    September 11, 2025

    കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന്

    September 8, 2025

    വനിതാ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ; പ​​ങ്കെടുക്കില്ലെന്ന് പാകിസ്താൻ

    September 6, 2025

    കെ.സി.എൽ ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ്-കൊല്ലം സെയിലേഴ്സ് പോരാട്ടം; കാലിക്കറ്റിനെ 15 റൺസിന് വീഴ്ത്തി കൊച്ചി

    September 5, 2025

    1000 കോടി വേണ്ട! ക്രിസ്റ്റ്യാനോയുടെ അൽ -നസ്ർ ക്ലബിന്‍റെ വമ്പൻ ഓഫർ നിരസിച്ച് ബാഴ്സ സൂപ്പർതാരം

    September 5, 2025

    Comments are closed.

    Recent Posts
    • ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം September 12, 2025
    • ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ September 12, 2025
    • സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം September 11, 2025
    • ഫിഫ റാങ്കിങ്: ഒന്നാം നമ്പറിൽ അർജന്റീനയുടെ പടിയിറക്കം; ഇനി സ്​പെയിനിന്റെ കാലം September 11, 2025
    • കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന് September 8, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം

    September 12, 2025

    ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ

    September 12, 2025

    സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം

    September 11, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.