ട്യൂറിൻ: ഇറ്റാലിയൻ ഫുട്ബോൾ ലോകത്തെ പ്രമുഖ ഗോൾ കീപ്പർമാരിൽ ഒരാളായ വോയ്ചെക്ക് ഷെസ്നി യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ചു. ഇരുവരും തമ്മിലുള്ള പരസ്പര ധാരണയാണ് ഇതിലേക്ക് നയിച്ചത് എന്നാണ് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നത്. 34 കാരനായ ഷെസ്നിക്കും യുവെന്റസിനും തമ്മിലുള്ള ഏഴ് വർഷത്തെ ബന്ധത്തിനാണ് ഇതോടെ വിരാമം ആകുന്നത്. ഇനിയും ഒരു വർഷത്തേക്ക് കരാർ ബാക്കിയുണ്ടായിരുന്നെങ്കിലും താരം ഇപ്പോൾ സ്വതന്ത്ര ഏജന്റാണ്. ഇറ്റാലിയൻ മാധ്യമങ്ങൾ ഷെസ്നിയെ ഇറ്റാലിയൻ ക്ലബ്ബ് മോൻസയും, സൗദി അറേബ്യൻ ക്ലബ്ബ് അൽ നാസറും തേടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Read Also: പൗലോ ഡിബാല സൗദിയിലേക്ക്! 2006ൽ 15-ആം വയസ്സിൽ ആഴ്സണലിൽ ആയിരുന്നു ഷെസ്നിയുടെ കരിയർ ആരംഭിച്ചത്. പിന്നീട് ബ്രെന്റ്ഫോർഡിലും എഎസ് റോമയിലും ലോണിൽ പോയ ശേഷം 2017ലാണ് താരം യുവെന്റസിലെത്തിയത്. 252 മത്സരങ്ങളിൽ യുവന്റസിന് വല കാത്തു നിന്ന ഷെസ്നിക്ക് മൂന്ന് തവണ സീരി എ കിരീടവും മൂന്ന് തവണ കോപ്പ ഇറ്റാലിയയും സ്വന്തമാക്കിയിട്ടുണ്ട്. പോളണ്ടിന് 84…
Author: Rizwan Abdul Rasheed
ലോകപ്രശസ്ത ഫുട്ബോൾ താരമായ സ്വീറ്റ്സർലാന്റിന്റെ ഷെർഡാൻ ഷാഖിരി ഫ്രീ ഏജന്റായി. അമേരിക്കൻ ക്ലബ്ബായ ചിക്കാഗോ ഫയറുമായുള്ള കരാർ റദ്ദാക്കിയാണ് 32 കാരനായ താരം തന്റെ തീരുമാനമെടുത്തത്. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2022 മുതൽ ചിക്കാഗോ ഫയറിലായിരുന്നു ഷാഖിരി. 75 മത്സരങ്ങളിൽ നിന്ന് 16 ഗോളും 13 അസിസ്റ്റും നൽകി. ബയേൺ മ്യൂണിച്ച്, ഇന്റർ മിലാൻ, ലിവർപൂൾ, സ്റ്റോക്ക് സിറ്റി തുടങ്ങിയ ക്ലബ്ബുകളിൽ തിളങ്ങിയ താരമാണ് ഷാഖിരി. Read Also: റൊണാൾഡോ മാജിക്; അൽ നാസർ ഫൈനലിൽ ഈ വർഷത്തെ യൂറോ കപ്പിന് ശേഷം സ്വീറ്റ്സർലാന്റ് ദേശീയ ടീമിൽ നിന്നും റിട്ടയർമെന്റ് പ്രഖ്യാപിച്ചിരുന്നു. ഈ വാർത്തയോടെ ഏത് ക്ലബ്ബിലേക്ക് പോകുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.
റിയാദ്: സൗദി സൂപ്പർ കപ്പിന്റെ രണ്ടാം സെമി ഫൈനലിൽ അൽ നാസറിന് തകർപ്പൻ ജയം. അൽ താവൂനെതിരെ എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചാണ് അൽ നാസറിന്റെ ഫൈനൽ പ്രവേശനം. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ അയ്മൻ യാഹിയുടെ ഗോളിലൂടെയാണ് അൽ നാസർ ലീഡ് നേടിയത്. ഗോളിന് അസിസ്റ്റ് ചെയ്തത് മറ്റാരുമല്ല, ലോക ഫുട്ബോളിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ റൊണാൾഡോയുടെ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി. Read Also: റയൽ മാഡ്രിഡ് vs അറ്റലാന്റ യുവേഫ സൂപ്പർ കപ്പ് പോരാട്ടം! എംബാപ്പെ ഇന്നിറങ്ങും 2-0 എന്ന സ്കോർ ലൈൻ അവസാനം വരെ നിലനിർത്തി അൽ നസ്ർ ഫൈനലിലേക്ക് കുതിച്ചു. അവസാന നിമിഷം ബ്രോസോവിച്ചിന് ചുവപ്പ് കാർഡ് നേടി പുറത്തായി. ഫൈനലിൽ അൽ ഹിലാൽ ആണ് അൽ നാസറിന്റെ എതിരാളി. ഈ വിജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രൊഫഷണൽ കരിയറിലെ 23ആം സീസണിലും ഗോൾ നേടിയ റെക്കോർഡ് സ്ഥാപിച്ചു. ഇതോടെ…
ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമ താരം പൗലോ ഡിബാല സൗദി അറേബ്യൻ ക്ലബ്ബ് അൽ-ഖദീസിയയിലേക്ക് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. ഡിബാല തന്നെയാണ് അൽ-ഖദീസിയുമായി ചർച്ച നടത്താൻ അനുമതി ചോദിച്ചത്. റോമ ക്ലബ്ബ് ഇതിന് അനുമതി നൽകിയതിനെ തുടർന്ന് സൗദി ക്ലബ്ബ് താരത്തിന്റെ ഏജന്റുമായി ചർച്ച ആരംഭിച്ചു. Read Also:റയൽ മാഡ്രിഡ് vs അറ്റലാന്റ യുവേഫ സൂപ്പർ കപ്പ് പോരാട്ടം! എംബാപ്പെ ഇന്നിറങ്ങും പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം, ഡിബാലയും അൽ-ഖദീസിയും തമ്മിലുള്ള കരാർ അന്തിമഘട്ടത്തിലാണ്. ശമ്പളം, കരാർ ദൈർഘ്യം തുടങ്ങിയ കാര്യങ്ങളിൽ ഇരുവരും ധാരണയിലെത്തിയതായി റൊമാനോ പറയുന്നു. 2027 വരെയായിരിക്കും ഡിബാലയുടെ കരാർ. Read Also: റാബിയോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്?
2024-25 സീസണിലെ ആദ്യത്തെ ട്രോഫി നേടാനുള്ള പോരാട്ടത്തിൽ ചാമ്പ്യന്മാർ ഇന്ന് ഇറങ്ങും. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് അഞ്ചാം തവണയാണ് സൂപ്പർ കപ്പിന് കളിക്കുന്നത്. എന്നാൽ യൂറോപ്പ ലീഗ് ജേതാക്കളായ അറ്റലാന്റ ഇതാദ്യമാണ് യുവേഫ സൂപ്പർ കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഗ്യാൻപിയറോ ഗാസ്പറിനിയുടെ അറ്റലാന്റ ബയർ ലെവർകുസനെ 3-0ന് തകർത്താണ് യൂറോപ്പ ലീഗ് കിരീടം നേടിയത്. മറുവശത്ത് കാർലോ അഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ് ബോറൂസിയ ഡോർട്ട്മുണ്ടിനെ 2-0ന് തോൽപ്പിച്ചാണ് 15-ആം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. ഈ സീസണിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ സ്വന്തമാക്കിയ മാഡ്രിഡിന് കൂടുതൽ ശക്തിയായിട്ടുണ്ട്. എംബാപ്പെയുടെ ആദ്യ മത്സരമായിരിക്കും ഇന്നത്തേത്. Read Also: ഡി ലിഗ്റ്റ്, നൗസൈർ മസറൗയിയും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ! മത്സര വിശദാംശങ്ങൾ തീയതി: ആഗസ്റ്റ് 15, വ്യാഴാഴ്‌ചസമയം: ഇന്ത്യൻ സമയം രാത്രി 12.30സ്ഥലം: വാർസോ, പോളണ്ട്റഫറി: സാന്ദ്രോ സ്കെറർ (സ്വിറ്റ്സർലാന്റ്) Read Also: കോൾ പാമറിന്റെ കരാർ പുതുക്കി…
ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ട് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിൽ ഈ സമ്മർ ജുവന്റസിൽ നിന്നും സ്വതന്ത്ര ഏജന്റായി പുറത്തിറങ്ങിയ അഡ്രിയൻ റാബിയോട്ട് തന്റെ അടുത്ത ലക്ഷ്യത്തെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ വിശ്വസനീയമായ റിപ്പോർട്ടുകൾ പ്രകാരം, ഫ്രഞ്ച് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മാറ്റത്തിന് താൽപര്യം കാണിക്കുന്നുണ്ട്. യൂറോ 2024ലെ ഫ്രാൻസിന്റെ പരാജയത്തിന് ശേഷം പുതിയ ക്ലബ് തേടുന്ന റാബിയോട്ട്, ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങൾ വരെ കാത്തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യൻ ഫുട്ബോൾ കളിക്കാൻ താൽപര്യമുള്ള താരം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താല്പര്യത്തെ കുറിച്ച് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുണൈറ്റഡ് അടുത്ത സീസണിൽ യൂറോപ്പ ലീഗിൽ കളിക്കും. Read Also: ഡി ലിഗ്റ്റ്, നൗസൈർ മസറൗയിയും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ! യുണൈറ്റഡ് നിലവിൽ പാരിസ് സെന്റ് ജർമ്മന്റെ മധ്യനിര താരം മാനുവൽ ഉഗാർട്ടെയെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഈ ട്രാൻസ്ഫർ പരാജയപ്പെട്ടാൽ റാബിയോട്ടിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. റാബിയോട്ടിന്റെ ശമ്പള ആവശ്യകതകൾ മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കുറവാണെന്നും…
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രതിരോധ നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബയേൺ മ്യൂണിക്കിൽ നിന്ന് രണ്ട് താരങ്ങളെ സ്വന്തമാക്കിയിരിക്കുന്നു. നെതർലാൻഡ്സ് താരമായ മാത്തിജ്സ് ഡി ലിഗ്റ്റ്, മൊറോക്കോയുടെ നൗസൈർ മസറൗയി എന്നിവരാണ് യുണൈറ്റഡിന്റെ പുതിയ താരങ്ങൾ. ഈ സമ്മർ ടീമിന് രണ്ട് പുതിയ സെന്റർ ബാക്കുകൾ ആവശ്യമായിരുന്നു. ഫ്രക് ടീം ലില്ലിൽ നിന്ന് ലെനി യോറോയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഡി ലിഗ്റ്റിനെ ലക്ഷ്യമിട്ടത്. Read Also: കോൾ പാമറിന്റെ കരാർ പുതുക്കി ചെൽസി! ബയേണിൽ നിന്ന് വിട്ടു പോകാൻ തയ്യാറായ ഡി ലിഗ്റ്റ് യുണൈറ്റഡുമായി വ്യക്തിഗത കരാറിൽ എത്തിയിരുന്നു. ആദ്യത്തെ ബിഡ് തള്ളിയ ബയേൺ ഒടുവിൽ 45 മില്യൺ യൂറോയും 5 മില്യൺ യൂറോയുടെ അധിക തുകയും നൽകി ഡീൽ പൂർത്തിയാക്കി. “മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന വലിയ ക്ലബിൽ പുതിയൊരു വെല്ലുവിളി സ്വീകരിക്കാനുള്ള ആവേശമാണ് എനിക്ക് തോന്നിയത്,” ഡി ലിഗ്റ്റ് പറഞ്ഞു. “ക്ലബിന്റെ ഭാവി പദ്ധതികളും എനിക്ക് നൽകിയ പങ്ക് എന്നെ ഏറെ…
ചെൽസിയുമായി ദീർഘകാല കരാറിൽ ഒപ്പു വെച്ച് ഇംഗ്ലീഷ് താരം കോൾ പാമർ. 2033 വരെ ശമ്പള വർദ്ധനവോടെയുള്ള കരാറിലാണ് ഒപ്പ് വെച്ചത്. പുതിയ കരാർ പ്രകാരം ആഴ്‌ചയിൽ 120000 യൂറോ താരത്തിന് ലഭിക്കും. ഇതോടെ മിഡ്ഫീൽഡ് പങ്കാളികളായ എൻസോ ഫെർണാണ്ടസ്, മോയിസസ് കൈസെഡോ എന്നിവക്ക് ലഭിക്കുന്ന സാലറി താരത്തിനും ലഭിക്കും. മുമ്പ് 80000 യൂറോയായിരുന്നു പാമറിന്റെ സാലറി. Read Also: നോമിനേഷൻ ലിസ്റ്റ് പുറത്ത് വിട്ടു | PFA Player of the Year Award [Full List] 2023-ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് താരം ചെൽസിയുമായി ചേർന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് 22 കാരനായ പാമർ ചെൽസിക്കും ഇംഗ്ലണ്ട്നാഷണൽ ടീമിനും വേണ്ടി പുറത്തെടുത്തത്. നിലവിൽ PFA പ്ലയെർ ഓഫ് ദി ഇയർ അവാർഡിലും, യങ് പ്ലയെർ ഓഫ് ദി ഇയർ അവാർഡിലും നോമിനിയാണ് കോൾ പാമർ.
PFA യുടെ പ്ലയെർ ഓഫ് ദി ഇയർ അവാർഡിന്റെ നോമിനേഷൻ പുത്ത് വിട്ടു. മാഞ്ചെസ്റ്റർ ഒപേറാ ഹൗസിൽ വച്ച് ആഗസ്റ്റ് 20 ന് നടക്കുന്ന ചടങ്ങിൽ PFA പുരുഷ-വനിതാ അവാർഡുകൾ ജേതാക്കളെ പ്രഖ്യാപിക്കും. കളിക്കാരുടെ വോട്ടിങ് അനുസരിച്ച് ആറ് പേരുടെ നോമിനേഷൻ ലിസ്റ്റാണ് PFA പുറത്ത് വിട്ടിരിക്കുന്നത്. ചെൽസിയുടെ കോൾ പാമറിന്റെ പേര് മാത്രമാണ് പ്ലയെർ ഓഫ് ദി ഇയർ അവാർഡിലും, യങ് പ്ലയെർ ഓഫ് ദി അവാർഡിലും ഉള്ളത്. PFA പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ നോമിനികൾ ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി), എർലിംഗ് ഹാലാൻഡ് (മാഞ്ചസ്റ്റർ സിറ്റി), മാർട്ടിൻ ഒഡെഗാർഡ് (ആഴ്സനൽ), കോൾ പാമർ (ചെൽസി), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), ഒല്ലി വാട്കിൻസ് (ആസ്റ്റൺ വില്ല). PFA യംഗ് പ്ലെയേഴ്‌സ് പ്ലേയർ ഓഫ് ദ ഇയർ നോമിനികൾ അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), കോൾ പാമർ (ചെൽസി), കോബി മൈനൂ (മാഞ്ചസ്റ്റർ യുണൈറ്റഡ്), മൈക്കൽ ഒലിസ് (ക്രിസ്റ്റൽ…
അവസാന പ്രീ സീസൺ മത്സരമായ യുവാൻ ഗാമ്പർ ട്രോഫി ഫൈനലിൽ ബാർസലോണയെ അവരുടെ മൈതാനത്ത് പരാചയപ്പെടുത്തി ഫ്രഞ്ച് ടീം എഎസ് മൊണോക്കോ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ തോൽവി. ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ച കളിയിൽ 50 ആം മിനിറ്റിൽ ആണ് മൊണോക്കോ താരം ലാമിനെ കമാരായാണ് ഗോൾ കണ്ടെത്തിയത്. പിന്നീട്, 57 ആം മിനിറ്റിൽ സ്വിസ്സ് താരം എംബോളോ 86 ആം മിനിറ്റിൽ മാവിസ്സയും കൂടി ഗോൾ ലീഡ് 3-0 ആയി ഉയർത്തി. Read Also: സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. എംബപ്പെ അരങ്ങേറ്റം!! മത്സരത്തിൽ കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ബാഴ്സ പുറത്തെടുത്തില്ല. അവസരങ്ങൾ സൃഷ്ടികുന്നതിൽ ബാഴ്സ പരാജയപ്പെടുന്നത് മത്സരത്തിൽ കാണാം. പ്രീ സീസണിലെ ബാഴ്സയുടെ മോശം പ്രകടമാണ് മൊണോക്കോയുമായുള്ള മത്സരം. ഇതോടെ ബാർസലോണയുടെ പ്രീ സീസൺ മത്സരങ്ങൾ അവസാനിച്ചു. അടുത്ത ഞായറാഴ്ച്ച പുലർച്ചെ 1:00 നടക്കുന്ന മത്സരത്തിൽ വലൻസിയ ആണ് ബാഴ്സയുടെ എതിരാളി.