തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരില്ലെന്ന വാർത്തകളോട് പ്രതികരിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും സ്‌പോണ്‍സര്‍മാരോട് പണം വേഗത്തില്‍ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പോൺസർമാർ കരാർ തുക അടക്കാത്തതിനാൽ ഒക്ടോബറിൽ കേരളത്തിൽ പന്തുതട്ടാൻ അർജന്‍റീന ഫുട്ബാൾ ടീമും മെസ്സിയും വരില്ലെന്നായിരുന്നു വാർത്തകൾ. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി സ്പോൺസർമാർ നൽകേണ്ടിയിരുന്നത്. എന്നാൽ, തുക നൽകാതിരുന്നതോടെ, ഒക്ടോബറിൽ ചൈനയിൽ രണ്ടു മത്സരങ്ങൾ കളിക്കാൻ അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. ‘സംസ്ഥാന കായിക വകുപ്പാണ് അര്‍ജന്റീന ടീമുമായി ചര്‍ച്ച നടത്തിയത്. ഇത്രയും വലിയ പണംമുടക്കാൻ സർക്കാറിനെ നിലവിലെ അവസ്ഥ അനുവദിക്കുന്നില്ല. ടീമിനെ കൊണ്ടുവരാനുള്ള സ്പോൺസറെ കണ്ടെത്തുകയാണ് ആദ്യം സർക്കാർ ചെയ്തത്. രണ്ടു കമ്പനികളെയാണ് ഇതിനുവേണ്ടി നമ്മൾ തയാറാക്കിയത്. അതിൽ ആദ്യത്തെ ടീമിന് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചില്ല. രണ്ടാമതു വന്നത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്…
Author: Rizwan Abdul Rasheed
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർക്കും കൊട്ടാവുന്ന ചെണ്ടയായി മാഞ്ചസ്റ്റർ യുനൈറ്റഡ്. ചെൽസിയോടും തോറ്റതോടെ യുനൈറ്റഡ് പതിനാറാം സ്ഥാനത്തേക്ക് വീണു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു ഗോളിനായിരുന്നു യുനൈറ്റഡിന്‍റെ തോൽവി. യൂറോപ്പ ലീഗ് ഫൈനലിൽ ബുധനാഴ്ച ടോട്ടൻഹാമിനെ നേരിടാനിരിക്കെയാണ് യുനൈറ്റഡ് തോൽവി. ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി. ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെ, നിലവിൽ 37 മത്സരങ്ങളിൽനിന്ന് 66 പോയന്‍റുമായി നാലാം സ്ഥാനത്താണ് നീലപ്പട. മൂന്നാമതുള്ള ന്യൂകാസിലിനും അഞ്ചാമതുള്ള ആസ്റ്റൺ വില്ലക്കും 66 പോയന്‍റാണ്. സ്പാനിഷ് താരം മാര്‍ക്ക് കുക്കുറെല്ലയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. 71ാം മിനിറ്റിലായിരുന്നു ചെൽസിയുടെ വിജയഗോൾ. റീസ് ജെയിംസിന്റെ അസിസ്റ്റില്‍നിന്ന് കുക്കുറെല്ല ഹെഡറിലൂടെയാണ് ഗോൾ നേടിയത്. ഹാരി മഗ്വയറിന്‍റെ കിടിലൻ വോളിയിലൂടെ യുനൈറ്റഡ് വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുടുങ്ങി. ചെൽസി താരം ജെയിംസിന്‍റെ ഒരു ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ 62ാം മിനിറ്റിൽ ചെല്‍സിക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും വാര്‍ പരിശോധനയില്‍…
മലപ്പുറം: ലയണൽ മെസ്സിയെ കേരളത്തിലേക്കു കൊണ്ടുവരുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന് പ്രഖ്യാപിച്ചതു മുതല്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയായിരുന്നു ഫുട്ബാൾ ആസ്വാദകർ. കേരളത്തിലെ പുല്‍ത്തകിടിയില്‍ മെസ്സി പന്തുതട്ടുന്നത് മലയാളികൾ എത്ര തവണ സ്വപ്നം കണ്ടുവെന്നതിനു കണക്കില്ല. പ്രഖ്യാപനം മുതലേ ഒരുപാട് അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. ഭീമമായ ചെലവും സാങ്കേതിക കാരണങ്ങളും ചർച്ചയായപ്പോഴെല്ലാം കായികമന്ത്രി തന്റെ പ്രഖ്യാപനത്തിൽ ഉറച്ചുനിന്നു. കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ അർജന്റീന ടീമിന്റെ പുതിയ ഷെഡ്യൂൾ പുറത്തുവന്നതോടെ മെസ്സിയും സംഘവും കേരളത്തിനില്ലെന്ന് ഉറപ്പായി. സ്പോൺസർമാർ കരാർ തുക അടക്കാത്തതാണ് കാരണം. 200 കോടി സ്വരൂപിക്കാനും അതിൽ 120 കോടി അർജന്റീന ടീമിന് അപ്പിയറൻസ് തുകയായി നൽകാനും ബാക്കിയുള്ള 80 കോടി എതിർടീമായി പരിഗണിച്ചിരുന്ന ഖത്തറിനോ ജപ്പാനോ വേണ്ടി ചെലവഴിക്കാനുമായിരുന്നു പദ്ധതി. 45 ദിവസത്തിനുള്ളിൽ ആദ്യഘട്ട തുകയായ 60 കോടി നൽകണമെന്നായിരുന്നു അർജന്‍റീനൻ ഫുട്ബാൾ അസോസിയേഷനും സ്പോൺസർമാരും തമ്മിലുള്ള കരാർ. എന്നാൽ ഇത് നൽകാൻ കഴിയാതായതോടെ മന്ത്രിയുടെ…
കൊച്ചി: ലയണൽ മെസ്സിയേയും അർജന്‍റീന ടീമിനേയും നേരിൽ കാണാമെന്ന കേരളത്തിലെ ഫുട്ബാൾ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിയിച്ച മെസ്സിയും സംഘവും ഇതേസമയത്ത് ചൈനയിൽ കളിക്കുമെന്ന് ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമായത്. സ്പോൺസർമാർ കരാർ തുക അടക്കാത്തതാണ് അർജന്‍റീനയുടെ പിന്മാറ്റത്തിനു പിന്നിലെന്നാണ് വിവരം. എച്ച്.എസ്.ബി.സിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങളാണ് അർജന്‍റീന സംഘം കളിക്കുന്നത്. ഒന്നില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികളാകും. ഖത്തറില്‍ അര്‍ജന്റീന നേരിടുന്നത് അമേരിക്കയെയാണ്. ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് ലോകകപ്പ് തയാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്. ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യുള്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്ത് അർജന്റീന ടീം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് സർക്കാർ തലത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി…
ലോകത്ത് ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായിക താരങ്ങളിൽ ഒന്നാമനായി വീണ്ടും പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ ധനകാര്യ മാസിക ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് അൽ നസർ സൂപ്പർ താരം തുടർച്ചയായി അഞ്ചാം വർഷവും ഒന്നാമതെത്തിയത്. കഴിഞ്ഞ 12 മാസത്തെ താരത്തിന്‍റെ വരുമാനം 2356 കോടി രൂപയാണ് (275 മില്യൺ ഡോളർ). കളിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനു പുറമെ, പരസ്യങ്ങളുൾപ്പെടെയുള്ളവയിലെ വരുമാനം കൂടി കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. ഫുട്ബാളിൽനിന്നു തന്നെയാണ് ക്രിസ്റ്റ്യാനോയുടെ ഭൂരിഭാഗം വരുമാനവും. ഓൺ ഫീൽഡിൽനിന്ന് 225 മില്യൺ ഡോളറാണ് താരത്തിന്‍റെ വരുമാനം. പരസ്യം ഉൾപ്പെടെയുള്ള വരുമാനമായി 50 മില്യൺ ഡോളറും ലഭിച്ചു. അർജന്‍റീനൻ ഇതിഹാസം ലയണൽ മെസ്സിയേക്കാൾ ഇരട്ടിയാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം. പട്ടികയിൽ അഞ്ചാമതുള്ള മെസ്സിയുടെ വാർഷിക വരുമാനം 135 മില്യൺ ഡോളറാണ്. ഇതിൽ ഓൺ ഫീൽഡിൽനിന്ന് 60 മില്യൺ ഡോളറും ഓഫ് ഫീൽഡിൽനിന്ന് 75 മില്യൺ ഡോളറും വരും. അമേരിക്കയുടെ ബാസ്ക്കറ്റ് ബാൾ താരം സ്റ്റീഫൻ കറി…
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് 2025-26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നിഷേധിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) ക്ലബ് ലൈസൻസിങ് പ്രക്രിയയിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില കാര്യങ്ങൾ ക്ലബിന്‍റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് 2025–26 സീസണിലേക്ക് ലൈസൻസ് ലഭിക്കാത്തതെന്ന് ക്ലബ് അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിക്കാനായി ബന്ധപ്പെട്ടവരുമായി സജീവ ചർച്ച നടത്തുന്നുണ്ട്. ഉചിതമായ ഒരു പരിഹാരം കണ്ടെത്തുന്നതിനും അതിന്‍റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എത്രയും വേഗം പരിഹരിക്കാനും വരാനിരിക്കുന്ന സീസണിൽ പ്രശ്നങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ℹ️ An UpdateDue to certain compliance requirements which are regrettably beyond the Club’s control, KBFC has not been granted clearance under the Club Licensing process for the 2025–26 season.We are in active discussions with the relevant authorities and…
ഫിറോസ് കളത്തിങ്ങലും അബ്ദുസമദുംമഞ്ചേരി: കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) കേരള പൊലീസിനെ തോൽപ്പിച്ച് മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ജേതാക്കളായപ്പോൾ ആശാനെ വീഴ്ത്തി കിരീടത്തിൽ മുത്തമിട്ടത് ശിഷ്യൻ. മഞ്ചേരി പുല്ലൂർ സ്വദേശി ഫിറോസ് കളത്തിങ്ങൽ പൊലീസിനായി കളത്തിലിറങ്ങിയപ്പോൾ ഫിറോസ് ബ്രാൻഡ് അംബാസഡറായ ഏറനാട് ഫുട്ബാൾ അക്കാദമിയിലൂടെ വളർന്ന അബ്ദുസ്സമദ് മുത്തൂറ്റിനായും ജഴ്സിയണിഞ്ഞു. ഫൈനൽ മത്സരം ആശാനും ശിഷ്യനും തമ്മിലുള്ള പോരാട്ടമായി മാറി. 40 പിന്നിട്ടിട്ടും ഫിറോസ് പൊലീസിന്റെ മിന്നുംതാരമാണ്. യുവതാരങ്ങളെ വെല്ലുന്ന ഫിറ്റ്നസ് നിലനിർത്തി കളിമുറ്റത്ത് സജീവം. 10 വർഷത്തിനുശേഷം കേരള പൊലീസ് വീണ്ടും കെ.പി.എല്ലിൽ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് ഫിറോസിന്റെ കൂടി കരുത്തിലാണ്. മുമ്പ് 2015ലാണ് പൊലീസ് അവസാനമായി ഫൈനലിന് യോഗ്യത നേടിയത്. അന്നും ഫിറോസ് ടീമിൽ അംഗമായിരുന്നു. 14 വർഷമായി പൊലീസിനായി പന്ത് തട്ടുന്നു. നിലവിൽ പാണ്ടിക്കാട് ഐ.ആർ.ബി ക്യാമ്പിൽ സബ് ഇന്‍സ്പെക്ടറാണ്. ഏറനാട് സോക്കർ അക്കാദമിയിലൂടെയാണ് അബ്ദുസ്സമദ് പന്തുതട്ടി തുടങ്ങിയത്. നാല് വർഷം അക്കാദമിയുടെ ഭാഗമായി. 2022-23ലെ വൈ.എസ്.എൽ ചാമ്പ്യൻഷിപ്പിൽ…
മഡ്രിഡ്: ബാഴ്സലോണക്ക് 28ാം ലാ ലിഗ കിരീടം. രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഹാൻസി ഫ്ലിക്കും സംഘവും സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. ആവേശകരമായ കാറ്റലൻ ഡർബിയിൽ എസ്പാന്യോളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ വീഴ്ത്തിയത്. ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, രണ്ടാമതുള്ള റയൽ മഡ്രിഡിനേക്കാൾ ഏഴു പോയന്‍റിന്‍റ ലീഡ്. ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചാലും റയലിന് ബാഴ്സയെ മറികടക്കാനാകില്ല. കൗമാര താരം ലാമിൻ യമാൽ വീണ്ടും വണ്ടർ ഗോളുമായി ആരാധകരെ അദ്ഭുതപ്പെടുത്തി. ഫെർമിൻ ലോപ്പസാണ് ടീമിന്‍റെ രണ്ടാം ഗോൾ നേടിയത്. 🏆 𝗖𝗔𝗠𝗣𝗘𝗢𝗡𝗘𝗦 𝗗𝗘 𝗟𝗜𝗚𝗔 🏆 pic.twitter.com/zsv1N7HAgt— FC Barcelona (@FCBarcelona_es) May 15, 2025 മയോർക്കക്കെതിരെ റയൽ ജയിച്ചതോടെയാണ് ബാഴ്സയുടെ കിരീടധാരണം നീണ്ടുപോയത്. ആദ്യ പകുതിയിൽ എസ്പാന്യോളിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ബാഴ്സ ഗോൾകീപ്പർ വോയ്‌ചെക്ക് ഷെസ്നി തകർപ്പൻ സേവുകളുമായി ടീമിന്‍റെ രക്ഷകനായി. ബാഴ്സക്കും അവസരങ്ങൾ മുതലെടുക്കാനായില്ല. ഗോൾരഹിതമായാണ് ആദ്യപകുതി അവസാനിച്ചത്. ഇടവേളക്കുശേഷം 53ാം മിനിറ്റിൽ…
റോം: ഒരു മുൻനിര കിരീടത്തിനായി 51 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇറ്റാലിയൻ കപ്പിൽ ബൊളോണ ചാമ്പ്യന്മാർ. കലാശപ്പോരിൽ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് കടന്നാണ് ടീം ചരിത്രം കുറിച്ചത്. പരിക്കു മാറി ടീമിൽ തിരിച്ചെത്തിയ ഡാൻ എൻഡോയെ ആയിരുന്നു സ്കോറർ. കോച്ച് വിൻസെൻസോ ഇറ്റാലിയാനോക്കും ഇത് ദീർഘമായ കാത്തിരിപ്പിനുശേഷം ആദ്യ കിരീടമാണ്. തുടർച്ചയായ രണ്ടുതവണ യൂറോപ കോൺഫറൻസ് ലീഗ് ഫൈനലിലെത്തിയതാണ് ടീമിന്റെയും കോച്ചിന്റെയും സമീപകാലത്തെ മികച്ച പ്രകടനം. കിരീടധാരണത്തോടെ ബൊളോണ അടുത്ത സീസൺ യൂറോപ ലീഗിൽ ഇടമുറപ്പിച്ചു. എ.സി മിലാനാകട്ടെ, യൂറോപ്യൻ അങ്കങ്ങളിൽനിന്ന് പുറത്താകലിനടുത്തെത്തി. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മഡ്രിഡ്: ജയമല്ലാത്ത എന്തും ബദ്ധവൈരികളായ ബാഴ്സയുടെ കിരീടധാരണം ഉറപ്പാക്കുമെന്നിരിക്കെ, 95ാം മിനിറ്റിൽ ഇളമുറക്കാരൻ ജേകബോ റാമൺ കുറിച്ച വിജയ ഗോളിൽ ഒരു നാൾകൂടി പ്രതീക്ഷ നീട്ടിയെടുത്ത് റയൽ മഡ്രിഡ്. കളി അവസാന വിസിലിന് നിമിഷങ്ങൾവരെയും ഓരോ ഗോളിൽ ഒപ്പം നിന്ന മത്സരത്തിലാണ് മയോർക്കക്കെതിരെ 20കാരനായ റാമോൺ റയലിന് വിലപ്പെട്ട ജയം നൽകിയത്. കളി തുടങ്ങുംമുമ്പ് ആദ്യ സ്ഥാനത്തുള്ള ബാഴ്സയെക്കാൾ ഏഴു പോയന്റ് പിറകിലായിരുന്നു റയൽ. തോൽക്കുകയോ സമനിലയിലാകുകയോ ചെയ്താൽ ഹാൻസി ഫ്ലിക്കിന്റെ കറ്റാലൻ സംഘം കിരീടധാരണം ആഘോഷമാക്കുമായിരുന്നു. മയോർക്ക ഗോളി അതിമാനുഷനെപ്പോലെ പോസ്റ്റിനു മുന്നിൽ കോട്ടകെട്ടി നിലയുറപ്പിച്ച മൈതാനത്ത് ആദ്യം ഗോൾ വീണത് റയൽ വലയിൽ. 11ാം മിനിറ്റിൽ മാർട്ടിൻ വാൽജെന്റ് ആയിരുന്നു സ്കോറർ. മുനകൂർത്ത ആക്രമണങ്ങളുമായി ഗോൾ മടക്കാൻ എംബാപ്പെയും സംഘവും എതിർബോക്സിൽ തിമിർത്തു കളിച്ചെങ്കിലും മയോർക്കക്ക് ഒറ്റ ഗോൾ ലീഡുമായി ഇടവേള പിരിഞ്ഞു. 68ാം മിനിറ്റിൽ എംബാപ്പെ റയലിനെ ഒപ്പമെത്തിച്ചു. രണ്ട് പ്രതിരോധ താരങ്ങളുടെ കാലുകൾക്കിടയിൽനിന്ന് പായിച്ച പൊള്ളുന്ന…