അഹ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജദേജ ഇനി നാലാമത്. അഹ്മദാബാദിൽ വെസ്റ്റിൻഡീസിനെതിരായെ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 86 ടെസ്റ്റുകളിൽനിന്ന് 79 സിക്സുകളാണ് താരം ഇതുവരെ നേടിയത്. 90 ടെസ്റ്റുകളിൽനിന്ന് 78 സിക്സുകൾ നേടിയ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെയാണ് മറികടന്നത്. രണ്ടാം സെഷനിൽ ജോമെൽ വാരികൻ എറിഞ്ഞ പന്തിൽ ഇന്നിങ്സിലെ നാലാം സിക്സ് കണ്ടെത്തിയാണ് താരം എലീറ്റ് ക്ലബിലെത്തിയത്. വീരേന്ദർ സെവാഗ് (104 ടെസ്റ്റുകളിൽ 91 സിക്സ്), ഋഷഭ് പന്ത് (47 ടെസ്റ്റുകളിൽ 90 സിക്സ്), രോഹിത് ശർമ (67 ടെസ്റ്റുകളിൽ 88 സിക്സ്) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. സെഞ്ച്വറിയുമായി ജദേജ (176 പന്തിൽ 104) ക്രീസിലുണ്ട്. ഈ വർഷം ഏഴാം തവണയാണ് താരം ടെസ്റ്റിൽ 50 പ്ലസ് സ്കോർ നേടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ റൺവേട്ടക്കാരനിൽ നാലാമനായാണ് ഫിനിഷ്…
Author: Madhyamam
അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കെ.എൽ. രാഹുലിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിനും ഓൾ റൗണ്ടർ രവീന്ദ്ര ജദേജക്കും സെഞ്ച്വറി. മൂന്നു സെഞ്ച്വറികളുടെ ബലത്തിൽ ഇന്ത്യ വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ്. നിലവിൽ 128 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 448 റൺസെടുത്തിട്ടുണ്ട്. ലീഡ് 300ന് അടുത്തെത്തി. ജുറേലിന്‍റെ കന്നി സെഞ്ച്വറിയാണ് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിറന്നത്. 190 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കമാണ് താരം മൂന്നക്കത്തിലെത്തിയത്. 210 പന്തിൽ 125 റൺസെടുത്ത് ജുറേൽ പുറത്തായി. 168 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കമാണ് ജദേജ സെഞ്ച്വറിയിലെത്തിയത്. 171 പന്തിൽ 102 റൺസുമായി ജദേജയും 11 പന്തിൽ എട്ടു റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ. കെ.എൽ. രാഹുൽ 197 പന്തിൽ 100 റൺസെടുത്ത് പുറത്തായി. നായകൻ ശുഭ്മൻ ഗിൽ അർധ സെഞ്ച്വറി നേടി. രണ്ടിന് 121 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നായകൻ ശുഭ്മൻ ഗില്ലിന്‍റെ…
അഹ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഇഷ്ട ഗ്രൗണ്ടിൽ ഇന്ത്യൻ ടീമിന്റെ കളി കാണാൻ ആളില്ല. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ടീമിന്റെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരമാണ് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആളില്ലാ ഗാലറിക്കു കീഴെ നടക്കുന്നത്.ഗാലറിയിൽ വിരലിലെണ്ണാവുന്ന കാണികൾ മാത്രമാണ് ഒന്നാം ടെസ്റ്റ് കാണാൻ എത്തിയിട്ടുള്ളത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കേരളത്തിന്റെ രഞ്ജി മത്സരം കാണാനുണ്ടാകാറുള്ള കാണികളുടെ നാലിലൊന്നുപോലും അഹ്മദാബാദിലെ ടെസ്റ്റ് മത്സരത്തിനില്ല. കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കുന്നതുപോലുള്ള അനുഭവമാണ് ടെലിവിഷനിൽ കളി കാണുമ്പോഴുള്ളത്. ഒരു പ്രാക്ടീസ് മത്സരം കാണുന്ന ഫീലാണ് ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റിനുള്ളതെന്ന് ഒഴിഞ്ഞ ഗാലറിയിരുന്ന് കളി കാണുന്ന ആരാധകരിൽ ഒരാൾ സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചു.Even league matches in domestic games have a better crowd than #INDvsWI test at @GCAMotera stadium. This stadium is the worst to have any international test matches. Host only…
അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഓപണർ കെ.എൽ രാഹുലിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ മുന്നേറുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡ് 56 റൺസായി. സെഞ്ച്വറി നേടിയ രാഹുലിനൊപ്പം 14 റൺസുമായി വിക്കറ്റ് കീപ്പിങ് ബാറ്റർ ധ്രുവ് ജുറേലാണ് ക്രീസിൽ. രണ്ടിന് 121 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നായകൻ ശുഭ്മൻ ഗില്ലിന്‍റെ വിക്കറ്റാണ് രണ്ടാംദിനം നഷ്ടമായത്. അർധ സെഞ്ച്വറി നേടിയ താരത്തെ റോസ്റ്റൺ ചേസ് ജസ്റ്റിൻ ഗ്രീവ്സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 100 പന്തിൽ അഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 50 റൺസാണ് താരം നേടിയത്. പിന്നാലെ ക്രീസിലെത്തിയ ജുറേലിനെ സാക്ഷിയാക്കിയാണ് രാഹുൽ തന്‍റെ ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. 190 പന്തിൽ 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം ശതകം പൂർത്തിയാക്കിയത്. വിൻഡീസ് 162ന് പുറത്ത് നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്റെയും മൂന്ന് വിക്കറ്റ്…
ഐ.എസ്.എൽ പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. കോൾഡോയുമായി ഒരു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത്. 31കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. സീസണിലെ ആദ്യ വിദേശ സൈനിങ്ങിലൂടെ മുന്നേറ്റനിരയുടെ കരുത്ത് കൂട്ടാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. ബാസ്റ്റേഴ്സ് കുടുംബത്തിൽ അംഗമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് കോൾഡോ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിൽനിന്ന് ഓഫർ ലഭിച്ചപ്പോൾ, ക്ലബ്ബിനെക്കുറിച്ച് ഇന്‍റർനെറ്റിൽ തിരഞ്ഞു. ആരാധകരെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ കണ്ടു. ഈ കുടുംബത്തിന്‍റെ ഭാഗമാകാൻ കഴിയുന്നതിൽ അതിയായ അഭിമാനമുണ്ട്. മൈതാനത്ത് ഇറങ്ങി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കാത്തിരിക്കുകയാണെന്നും സ്പാനിഷ് താരം കൂട്ടിച്ചേർത്തു. സ്പാനിഷ് ക്ലബ്ബുകളിൽ കളിച്ച് പരിചയമുള്ള മികച്ച ഫോർവേഡ് താരമാണ് കോൾഡോ. 2012 മുതൽ സീനിയർ ഫുട്ബാൾ കളിക്കുന്നുണ്ട്. സമൂദിയോ, എസ്.ഡി അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ആറടി ഉയരമുള്ള കോൾഡോ, എയറിൽ പന്ത്…
മസ്കത്ത്: ലോകകപ്പിന് യോഗ്യത നേടുക എന്നുള്ള തങ്ങളുടെ ചിരകാല സ്വപ്നത്തിലേക്ക് പന്തുതട്ടാൻ പരിശീലനം ഊർജിതമാക്കി റെഡ്വാരിയേഴ്സ്. കോച്ച് കാർലോസ് ക്വിറോസിന് കീഴിൽ ആദ്യ ഘട്ട പരിശീലനം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇത് ഒക്ടോബർ ആറുവരെ തുടരും. മാനസികവും ശാരീരികവുമായ കരുത്ത് നേടാനുള്ള പരിശീലനമാണ് പ്രധാനമായും നൽകിവരുന്നത്. അതേസമയം, നാലാം ഘട്ട ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒമാൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.പരിചയ സമ്പന്നതക്കൊപ്പം യുവതാരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇബ്രാഹിം അൽ മുഖൈനി, ഫായിസ് അൽ-റഷീദി, ബിലാൽ അൽ ബലൂഷി, ഖാലിദ്, മുസാബ് അൽഷക്സി, താനി അൽ റഷിദി, മഹ്മൂദ് അൽ മുഷൈഫ്രി, അഹമ്മദ് അൽ ഖമീസി നായിഫ് ബൈത് സൊബീഹ്, അംജദ് അൽ ഹരിതി, ഘനേം അൽ ഹബാഷി, അലി അൽ ബുസൈദി, സുൽത്താൻ അൽ മർസൂഖ്, അഹദ് അൽമഷൈഖി, ഹാരിബ് അൽ സാദി, ജാമിൽ അൽ-യഹ്മദി, അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി, മുഹമ്മദ് അൽ-ഗഫ്രി, അർഷാദ് അൽ…
സൂപ്പർ ലീഗ് കേരളയിൽ വെള്ളിയാഴ്ച തൃശൂർ മാജിക് എഫ്.സിയെ നേരിടുന്ന മലപ്പുറം എഫ്.സി ടീം അവസാനവട്ട പരിശീലനത്തിൽമഞ്ചേരി: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ മലപ്പുറം എഫ്.സിയുടെ ആദ്യമത്സരം വെള്ളിയാഴ്ച നടക്കും. വൈകീട്ട് 7.30ന് ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. തൃശൂർ മാജിക് എഫ്.സിയാണ് എതിരാളികൾ. ആദ്യ സീസണിൽ സെമി കാണാതെ പുറത്തായ ഇരുടീമുകളും ഇത്തവണ ഒരുങ്ങിത്തന്നെയാണ്. സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറൽ ടൊറൈറയുടെ തന്ത്രങ്ങളുമായാണ് മലപ്പുറം ഇറങ്ങുന്നത്. ടീമിന് കരുത്തായി ഐ.എസ്.എല്ലിൽ ഗോളടിച്ചുകൂട്ടിയ ഒഡിഷ എഫ്.സി താരം റോയ് കൃഷ്ണയും ഒപ്പമുണ്ട്. പ്രതിരോധത്തിന് കരുത്തുപകരാൻ കേരള പൊലീസ് താരം സഞ്ജുവും ആദ്യ സീസണിൽ കാലിക്കറ്റിനെ കിരീടത്തിലേക്കു നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച തിരൂർ സ്വദേശി അബ്ദുൽ ഹക്കുവും പ്രതിരോധത്തിൽ മതിൽകെട്ടും. കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ ഫസലുറഹ്മാൻ, കണ്ണൂർ വാരിയേഴ്സിനുവേണ്ടി കളത്തിലിറങ്ങിയ യുവ മുന്നേറ്റതാരം അക്ബർ സിദ്ദീഖ്, കാലിക്കറ്റ് എഫ്.സിക്കായി കഴിഞ്ഞ സീസണിൽ നാലു ഗോൾ നേടിയ…
കൊളംബോ: വനിത ഏകദിന ലോകകപ്പിൽ പാകിസ്താന് തോൽവിത്തുടക്കം. ബംഗ്ലാദേശ് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ എതിരാളികൾ 38.3 ഓവറിൽ വെറും 129 റൺസിന് എറിഞ്ഞിട്ടു. ബംഗ്ലാദേശ് 31.3 ഓവറിൽ മൂന്ന് വിക്കറ്റിന് ലക്ഷ്യം കണ്ടു. 54 റൺസെടുത്ത് പുറത്താവാതെ നിന്ന റൂബിയ ഹൈദറാണ് വിജയികളുടെ ടോപ് സ്കോറർ. ശോഭ മുസ്തരി 24 റൺസുമായി ക്രീസിലുണ്ടായിരുന്നു. ബംഗ്ലാ ബൗളർമാരിൽ ഷോർന അക്തർ മൂന്ന് വിക്കറ്റ് വീഴ്ത്തിയും മിന്നി. കഴിഞ്ഞ ദിവസം നടന്ന കളിയിൽ ആസ്ട്രേലിയ 89 റൺസിന് ന്യൂസിലൻഡിനെ തോൽപിച്ചു. 83 പന്തിൽ 115 റൺസെടുത്ത ആഷ് ലി ഗാർഡ്നറുടെ മികവിൽ ഓസീസ് വനിതകൾ 49.3 ഓവറിൽ 326 റൺസെടുത്തു. കിവികൾ പക്ഷേ, 43.2 ഓവറിൽ 237ന് പുറത്തായി. ഇവരുടെ ക്യാപ്റ്റൻ സോഫി ഡിവൈൻ (112) സെഞ്ച്വറിയുമായി മിന്നിയെങ്കിലും കാര്യമുണ്ടായില്ല. എ ടീം ഏകദിനം: ഓസീസിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം കാൺപുർ: ഇന്ത്യ എ-ആസ്ട്രേലിയ എ…
മുംബൈ: തുടർച്ചയായ മൂന്നു ഞായറാഴ്ചകളിലും ഇന്ത്യ-പാകിസ്താൻ പോരാട്ടം കണ്ട ക്രിക്കറ്റ് ലോകം, ഈ ഞായറാഴ്ചയും മറ്റൊരു ഇന്ത്യ-പാക് മത്സരത്തിന് കാത്തിരിക്കുകയാണ്. വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-പാക് വനിത ടീമുകളാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. ഏഷ്യ കപ്പിലെ നാടകീയതയും വിവാദവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല, ഇതിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ചിരവൈരികൾ വീണ്ടും കൊമ്പുകോർക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയിലുള്ള ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. രാഷ്ട്രീയ കാരണങ്ങളാൽ ഏഷ്യ കപ്പിൽ പാകിസ്താൻ ടീമിന് ഹസ്തദാനം നൽകാതിരുന്ന പുരുഷ ടീമിന്‍റെ പാത തന്നെ വനിത ടീമും സ്വീകരിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് ബി.സി.സി.ഐ ഇന്ത്യന്‍ വനിത ടീമിനെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാദങ്ങളില്‍ അല്ല, ക്രിക്കറ്റിലാണ് ശ്രദ്ധയെന്ന് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ബി.സി.സി.ഐ നിര്‍ദേശം നല്‍കിയത്. ഏഷ്യ കപ്പിൽ മൂന്നു മത്സരങ്ങളിലും ടോസിനുശേഷം പാകിസ്താൻ നായകൻ…
അഹമദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. സന്ദർശകരെ 162 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, ആദ്യം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തിട്ടുണ്ട്. 41 റൺസ് മാത്രം പുറകിൽ. അർധ സെഞ്ച്വറിയുമായി കെ.എൽ. രാഹുലും (114 പന്തിൽ 53) നായകൻ ശുഭ്മൻ ഗില്ലുമാണ് (42 പന്തിൽ 18) ക്രീസിൽ. ഓപ്പണർ യശസ്വി ജയ്സ്വാൾ (54 പന്തിൽ 36), സായി സുദർശൻ (19 പന്തിൽ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശ്രദ്ധയോടെ ബാറ്റുവീശിയ ഓപ്പണർമാരായ ജയ്സ്വാളും രാഹുലും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 68 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും പിരിഞ്ഞത്. ജയ്ഡൻ സീൽസിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക്യാച്ച് നൽകിയാണ് ജയ്സ്വാൾ പുറത്തായത്.സായ് സുദർശനെ റോസ്റ്റൻ ചേസ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ഇന്ത്യൻ പേസ് അറ്റാക്കിനു മുന്നിൽ തകർന്നടിഞ്ഞു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും…