മുംബൈ: ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ശുഭ്മൻ ഗില്ലിനെ ഏകദിന ടീമിന്‍റെ ക്യാപ്റ്റനാക്കിയുള്ള ആദ്യ ടീം പ്രഖ്യാപനമായിരുന്നു ഇത്. മുന്നറിയിപ്പു പോലും നൽകാതെ സീനിയർ താരം രോഹിത് ശർമയുടെ ക്യാപ്റ്റൻസി പിൻവലിച്ചാണ് ടീം പ്രഖ്യാപനം നടന്നത്. കളിച്ച അവസാന ഏകദിനത്തിലും സെഞ്ച്വറിയടിച്ച മലയാളി താരം സഞ്ജു സാംസണെ 50 ഓവർ ഫോർമാറ്റിലേക്ക് പരിഗണിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കെ.എൽ. രാഹുലിനെ മെയിൻ വിക്കറ്റ് കീപ്പറാക്കിയപ്പോൾ നാളിതുവരെ ഏകദിനം കളിക്കാത്ത ധ്രുവ് ജുറേലിനെ ബാക്കപ് ഓപ്ഷനായി സ്ക്വാഡിൽ ഉൾപ്പെടുത്തി. എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിച്ചില്ലെന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരമാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ നൽകിയത്. സഞ്ജു അവസാന ഏകദിനത്തിൽ മൂന്നാം നമ്പരിൽ കളിച്ചാണ് സെഞ്ച്വറി നേടിയത്. എന്നാൽ മധ്യനിരയിൽ മികച്ച സംഭാവന നൽകാൻ ജുറേലിന് കഴിയുമെന്നായിരുന്നു ചീഫ് സെലക്ടറുടെ ന്യായം. അതായത് മൂന്നാം നമ്പരിലല്ല, മധ്യനിരയിൽ നന്നായി കളിക്കുന്ന താരത്തെയാണ് പരിഗണിച്ചതെന്ന്. രസകരമായ വസ്തുതയെന്തെന്നാൽ, സഞ്ജുവിനെ ഒരിക്കലും…
Author: Madhyamam
മെൽബൺ: ‘ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്യുന്ന ബാറ്റർമാർക്ക് മാത്രമെ ഈ നിയമം ബാധകമാകൂ. മുനീബ ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്തിരുന്നില്ല. ക്രീസിന് പുറത്ത് നിന്ന് അവർ ബാറ്റ് ക്രീസിൽ കുത്തുകയായിരുന്നു, കാലുകൾ ക്രീസിന് പുറത്തായിരുന്നു’ എം.സി.സി വ്യക്തമാക്കി.പാകിസ്താൻ ഓപണർ മുനീബ അലിയുടെ റൺ ഔട്ട് വിവാദവുമായി ബന്ധപ്പെട്ട സാഹചര്യം വിശദീകരിച്ചുകൊണ്ട്, മൂന്നാം അമ്പയറുടെ തീരുമാനം പൂർണമായും ശരിയാണെന്നും നിയമങ്ങൾ അനുസരിച്ചാണെന്നും മേരിലബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വനിത ഏകദിന ലോകകപ്പ് മത്സരത്തിനിടെയാണ് ഞായറാഴ്ച സംഭവം നടന്നത്, മത്സരത്തിൽ ഇന്ത്യ 88 റൺസിന് വിജയിച്ചു.ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ, നാലാം ഓവറിലെ അവസാന പന്തിൽ മുനീബ അലി എൽ.ബി.ഡബ്ല്യു അപ്പീലിൽനിന്ന് രക്ഷപ്പെട്ടെങ്കിലും, അവർ ക്രീസിൽ നിന്ന് പുറത്ത് നിൽകുമ്പോൾ, ദീപ്തി ശർമയുടെ ത്രോ സ്റ്റമ്പിൽ തട്ടി. മുനീബ അലിയുടെ ബാറ്റ് ആദ്യം ക്രീസിനുള്ളിൽ കുത്തിയിരുന്നു, പക്ഷേ പന്ത് സ്റ്റമ്പിൽ തട്ടിയപ്പോൾ ബാറ്റ് വായുവിലായിരുന്നു. മൂന്നാം…
കൊച്ചി: ജീവിതം സമ്മാനിച്ച ഇരുട്ടിനെതിരായ പോരാട്ടത്തിനൊപ്പം വനിതകൾ ചൊവ്വാഴ്ച മറ്റൊരു പോരാട്ടത്തിനുകൂടി അങ്കത്തട്ടിലേക്കിറങ്ങുകയാണ്. കൊച്ചിയിൽ നടക്കുന്ന വനിതകളുടെ ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പിലാണ് ഇന്ത്യൻ താരങ്ങൾ രണ്ടാം മത്സരത്തിനൊരുങ്ങുന്നത്. ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ, ബ്രസീലിനോട് എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെട്ടിരുന്നു. ഈ തോൽവിയിൽ പതറാതെ ശക്തമായ പോരാട്ടത്തിനും തിരിച്ചടിക്കുമൊരുങ്ങുകയാണ് ഇന്ത്യൻ ടീം. ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് പോളണ്ടിനെതിരായ ആതിഥേയരുടെ മത്സരം. ഈ മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്ക് സെമി പ്രവേശനസാധ്യത നിലനിർത്താം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനും ജപ്പാനും വിജയത്തോടെ തുടക്കമായി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോളണ്ടിനെതിരെ ഇംഗ്ലണ്ടിന്റെ വിജയം. ഗ്രൂപ്പ്-ബിയിൽ എതിരില്ലാത്ത ഒരു ഗോളിന് ജപ്പാൻ തുർക്കിയയെയും പരാജയപ്പെടുത്തി. കാക്കനാട് യു.എസ്.സി ഗ്രൗണ്ടിലാണ് വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പ് നടക്കുന്നത്. ഇന്ത്യ,ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, പോളണ്ട്, തുർക്കിയ, കാനഡ, ജപ്പാൻ ടീമുളാണ് പങ്കെടുക്കുന്നത്. © Madhyamam
ഇന്ദോർ: വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കിവികൾ ഉയർത്തിയ 232 റൺസ് ലക്ഷ്യം 40.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇവർ മറികടന്നു. 89 പന്തിൽ 101 റൺസടിച്ച ഓപണർ തസ്മിൻ ബ്രിറ്റ്സിന്റെ ശതകവും സുനെ ലൂസിന്റെ (81 നോട്ടൗട്ട്) ബാറ്റിങ്ങുമാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം ഒരുക്കിയത്. 10 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി സ്പിന്നർ നോൻകുലുലെക്കോ മ്ലാബ ബൗളിങ്ങിലും മിന്നി. ടീമിന്‍റെ ആദ്യ ജയമാണിത്. രണ്ടിലും തോറ്റ ന്യുൂസിലൻഡ് പോയന്റ് പട്ടികയിൽ ഏറ്റവും അടിയിലാണ്. ടോസ് നേടി ബാറ്റ് ചെയ്ത കിവി വനിതകൾ 47.5 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 98 പന്തിൽ 85 റൺസ് നേടി ക്യാപ്റ്റൻ സോഫി ഡിവൈൻ ടോപ് സ്കോററായി. മറുപടി ബാറ്റിങ്ങിൽ ഓപണർ ലോറ വാോൾവാർട്ടിനെ (14) നേരത്തേ നഷ്ടമായെങ്കിലും തസ്മിനും സുനെ ലൂസും ചേർന്ന രണ്ടാം…
ദേശീയ ടീമിൽ 80 ശതമാനവും നെതർലൻഡ്സ് താരങ്ങൾ. പരിശീലകനായി മുൻ ഡച്ച് താരം പാട്രിക് ൈക്ലവെർട്ട്. ഏഷ്യൻ ഫുട്ബാളിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് മുക്കാലും ഓറഞ്ചായി മാറിയ ഇന്തോനേഷ്യ.ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ ഉപഭൂഖണ്ഡത്തിനും, ആസ്ട്രേലിയക്കുമിടയിൽ ചിന്നിച്ചിതറി കിടക്കുന്ന ഭൂപ്രദേശം. നിരവധി ഉൾക്കടലുകൾക്കിടയിൽ നീണ്ടു മെലിഞ്ഞ് സൂനാമിയോടും അതിരുകൾ ഭേദിച്ചെത്തുന്ന കടലിനോടും പടവെട്ടുന്ന ഇന്തോനേഷ്യയുടെ മണ്ണിലും മനസ്സിലുമിപ്പോൾ ഫുട്ബാളാണ്. ലോകഫുട്ബാളിൽ കാര്യമായ മേൽവിലാസങ്ങളൊന്നുമില്ലാത്ത ഒരു നാടിന്റെ സ്വപ്നങ്ങളിൽ നിറയെ ലോകകപ്പ് ഫുട്ബാൾ എന്ന വിശ്വമഹാമേള നിറയുന്നു. പുതിയ മൈതാനങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും പടരുന്ന കാൽപന്ത് ഐതിഹ്യത്തിന്റെ പുത്തൻ മണ്ണായി മാറാൻ ഒരുങ്ങുകയാണ് ഏഷ്യയിൽ നിന്നുള്ള ഈ കൊച്ചു രാജ്യം.2026 ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങളുടെ ഏഷ്യൻ പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ നിറമുള്ള പ്രതീക്ഷകളുമായി ഇന്തോനേഷ്യയും മുന്നിൽ തന്നെയുണ്ട്. കണക്കു കൂട്ടലുകളും പ്രവചനങ്ങളുമായി ആരാധക മനസ്സും ഈ കുഞ്ഞു ഫുട്ബാൾ മണ്ണിനൊപ്പം തുടിക്കുന്നു. യോഗ്യതാ അങ്കങ്ങളുടെ മൂന്ന് റൗണ്ട് പൂർത്തിയാക്കിയ ഏഷ്യയിൽ നിന്നും…
കൊളംബോ: വിവാദങ്ങളുടെ കേന്ദ്രമായിരുന്നു കഴിഞ്ഞയാഴ്ചകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ. ഏഷ്യൻ കപ്പ് ട്വന്റി20യിൽ ഹസ്തദാനം മുതൽ ഫൈനലിലെ ട്രോഫി നിഷേധം വരെ നീണ്ടു നിന്ന വിവാദങ്ങൾക്കൊടുവിൽ വനിതാ ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തിയപ്പോഴും വിവാദങ്ങൾ ക്രീസ് വിടുന്നില്ല.ഇന്ത്യ -പാകിസ്താൻ നയതന്ത്ര-രാഷ്ട്രീയ ഏറ്റുമുട്ടലായിരുന്നു ഇതുവരെ ക്രിക്കറ്റ് കളം വാണതെങ്കിൽ, ഞായറാഴ്ച നടന്ന ഏകദിന ലോകകപ്പിലെ അങ്കത്തിൽ ടോസിലെ പിഴവായിരുന്നു ശ്രദ്ധേയം. കൊളംബോ േപ്രമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുമ്പായി മാച്ച് റഫറി ഷാന്ദ്രെ ഫ്രിറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു ടോസിടൽ. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ടോസിനായി നാണയം എറിഞ്ഞപ്പോൾ പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സന വിളിച്ചത് ടെയ്ൽ. പക്ഷേ, ആസ്ട്രേലിയൻ ടി.വി അവതാരക മിൽ ജോൺസ് കേട്ടത് ഹെഡ്സ് എന്നും. മൈതാനത്ത് നാണയം വീണത് ഹെഡ്സിൽ വീണതോടെ പിഴവ് മനസ്സിലാകാത്ത മാച്ച് റഫറി ഷാന്ദ്രെ ഫ്രിറ്റ്സ് ടോസ് പാകിസ്താന് സമ്മാനിച്ച് പിരിഞ്ഞു. പാകിസ്താൻ ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയക്കാനും തീരുമാനിച്ചു.Toss Controversy 🚨india…
ലണ്ടൻ: കോട്ടകെട്ടിയ എതിർ പ്രതിരോധനിരയെ മിന്നൽ പിണർ വേഗതയിലെ കുതിപ്പിൽ കീഴടക്കി വീണ്ടും ഹാലൻഡ് മാജിക്ക്. ഇംഗ്ലണ്ടിലെ കളിച്ചൂട് ഹൈ ടെംപോയിലെത്തും മുമ്പേ ഗോൾ വേട്ടയിൽ അതിവേഗത്തിലാണ് ഹാലൻഡിന്റെ കുതിപ്പ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തങ്ങളുടെ ഏഴാം മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ബ്രെന്റ്ഫോഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയപ്പോൾ വിജയ ഗോൾ ഹാലൻഡിന്റെ ബൂട്ടിൽ നിന്നും പിറന്നു. കളിയുടെ ഒമ്പതാം മിനിറ്റിൽ മധ്യനിരയിൽ നിന്നും ജോസ്കോ ഗ്വാർഡിയോളിൽ നിന്നും ലഭിച്ച പാസിൽ കുതിച്ചുകയറിയ ഹാലൻഡ് മിന്നൽ നീക്കവുമായി എതിർ വലകുലുക്കുകയായിരുന്നു. കളി ചൂട് പിടിക്കും മുമ്പേ പിറന്ന ഗോളിനു പിന്നാലെ, ഒരുപിടി അവസരങ്ങളുമായി സിറ്റി വീണ്ടും ഗോൾ ഭീഷണി ഉയർത്തിയെങ്കിലും ബ്രെന്റ്ഫോഡ് ഗോൾകീപ്പർ കോമിൻ കെല്ലർ രക്ഷാപ്രവർത്തനവുമായി രക്ഷകനായി മാറി.ഡച്ച് താരം ടിജാനി റെജിൻഡേഴ്സും നികോ ഒറിലിയും ചേർന്ന് മികച്ച നീക്കങ്ങളിലൂടെ ഹാലൻഡിലേക്ക് പന്ത് എത്തിച്ചാണ് സിറ്റി ആക്രമണത്തിന് തന്ത്രം മെനഞ്ഞത്. രണ്ടാം പകുതിയിൽ, കൂടുതൽ ഏകോപനത്തോടെ പ്രത്യാക്രമണം നടത്തിയ ബ്രെന്റ്ഫോർഡ്…
മഡ്രിഡ്: ആക്രമിച്ചു മുന്നേറാൻ ലമിൻ യമാനും റഫീന്യയുമില്ലാത്ത ബാഴ്സലോണ, കുത്തഴിഞ്ഞ പ്രതിരോധമായി നിലംപതിച്ചു. സ്പാനിഷ് ലാ ലിഗ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറാനുള്ള അവസരം നഷ്ടപ്പെടുത്തിയ ബാഴ്സലോണക്ക് സെവിയ്യക്കെതിരെ 4-1ന്റെ വൻ തോൽവി.മാർകസ് റാഷ്ഫോഡ് ആശ്വാസ ഗോൾ നേടിയപ്പോൾ, കളം മുഴുവൻ അടക്കിവാണ സെവിയ്യ ശ്രദ്ധേയ വിജയം സ്വന്തമാക്കി. സീസണിൽ സെവിയ്യയിലേക്ക് കൂടുമാറിയെത്തയ അലക്സിസ് സാഞ്ചസിന്റെ പെനാൽറ്റിയിലൂടെ 13ാം മിനിറ്റിലാണ് ആദ്യ ഗോളെത്തുന്നത്. പിന്നാലെ ഇസാസ് റൊമീറോയും (36), ജോസ് എയ്ഞ്ചൽ കർമോണയും (90), ലോങ് വിസിലിന് തൊട്ടുമുമ്പ് അകോർ ആഡംസും ഗോൾ നേടിയതോടെ ബാഴ്സലോണയുടെ തോൽവി ഉറപ്പായി. ബാഴ്സക്ക് കളിയിൽ തിരികെയെത്താൻ ലഭിച്ച പെനാൽറ്റി ഗോൾ അവസരം സ്റ്റാർ സ്ട്രൈക്കർ റോബർട് ലെവൻഡോവ്സ്കി പുറത്തേക്ക് അടിച്ച് പാഴാക്കി. സീസണിൽ ബാഴ്സയുടെ ആദ്യ തോൽവി കൂടിയാണിത്.അതേസമയം, സാന്റിയാഗോ ബെർണാബ്യൂവിൽ വിയ്യറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച റയൽ മഡ്രിഡ് ഒന്നാം സ്ഥാനത്ത് ലീഡ് തുടർന്നു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക്…
പ്രാണികളെ അകറ്റാൻ സ്പ്രേ ചെയ്യുന്ന പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനകൊളംബോ: വനിത ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം തടസ്സപ്പെടുത്തി പ്രാണികൾ. ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ ബാറ്റ് ചെയ്യവെ 15 മിനിറ്റോളം കളി നിർത്തിവെക്കേണ്ടിവന്നു. Never before seen on a cricket field. The cricket field being cleared of insects #INDvsPAK #WomensWorldCup2025 #colombo pic.twitter.com/akJvBpFXqe— Santosh Menon (@santoshm) October 5, 2025 28ാം ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹർലീൻ ഡിയോളും ജെമീമ റോഡ്രിഗസുമായിരുന്നു ക്രീസിൽ. തൂവാല ഉപയോഗിച്ച് പാക് താരങ്ങൾ രക്ഷതേടാൻ ശ്രമിച്ചെങ്കിലും പ്രാണികൾ വിട്ടില്ല. തുടർന്ന് ഇവർ അമ്പയർമാരെ കാര്യത്തിന്റെ ഗൗരവം ബോധിപ്പിച്ചു. റിസര്വ് താരം സ്പ്രേയുമായെത്തി. ഇത് വാങ്ങി ക്യാപ്റ്റന് ഫാത്തിമ സന തളിച്ചപ്പോൾ അൽപനേരം മാത്രം ശമനമുണ്ടായി. വീണ്ടും പ്രാണികളെത്തിയതോടെ കളി നിർത്തി. ഗ്രൗണ്ട് സ്റ്റാഫെത്തി മരുന്ന് തളിച്ചതിനുശേഷമാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തിയ…
ന്യൂയോർക്ക്: സുരക്ഷാ ഭീഷണിയുള്ള നഗരങ്ങളിൽ നിന്നും 2026 ലോകകപ്പ് വേദി മാറ്റുന്നത് പരിഗണിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ ഫിഫ. അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിലെ പകപോക്കലിന്റെ ഭാഗമായി ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളിലെ ലോകകപ്പ് വേദിയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയ ഭീഷണിയാണ് ഫിഫ ശക്തമായ ഭാഷയിൽ തള്ളിയത്.ട്രംപ് പറഞ്ഞതെന്ത്…? ട്രംപിന്റെ കുടിയേറ്റ, കുറ്റകൃത്യ നയങ്ങളുമായി സഹകരിക്കാത്ത നഗരങ്ങളിൽ നിന്ന് മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ഓവൽ ഓഫീസിൽ ഉയർന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് ട്രംപിന്റെ വിവാദ മറുപടി. ‘ലോകകപ്പും ഒളിമ്പിക്സും നടത്താൻ സുരക്ഷയില്ലാത്ത നഗരങ്ങളിൽ മേള നടത്തുന്നത് വീണ്ടും ആലോചിക്കും. കുറേ വേദികളിലായാണ് അമേരിക്കയിൽ ലോകകപ്പ് നടക്കുന്നത്. ആതിഥേയത്വം സുരക്ഷിതമല്ലെന്ന് കരുതുന്നുവെങ്കിൽ, വേദി മറ്റൊരു നഗരത്തിലേക്ക് മാറ്റും’- ട്രംപ് പറഞ്ഞു. അമേരിക്ക, മെക്സികോ, കാനഡ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന 2026 ലോകകപ്പിന്റെ ഫൈനൽ ഉൾപ്പെടെ വേദികൾ അമേരിക്കയിലാണ്. ജൂലായ് 19ന് ന്യൂജഴ്സി മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ്…