ലണ്ടൻ: ആദ്യ പകുതിയിൽ തന്നെ 10പേരായി ചുരുങ്ങിയ ന്യൂകാസിലിന്റെ ഗംഭീരമായ ചെറുത്ത് നിൽപ്പ് കളിയുടെ ആവസാന മിനിറ്റിൽ മറികടന്ന് ലിവർപൂളിന് പ്രീമിയർ ലീഗിൽ വിജയത്തുടർച്ച. സെന്റ് ജെയിംസ് പാർക്കിൽ 16കാരനായ റിയോ നഗുമോഹയുടെ മനോഹരമായ ഗോളിലൂടെ 3-2 നാണ് ചെമ്പട ജയിച്ച് കയറിയത്. 35ാം മിനിറ്റിൽ റയാൻ ഗ്രാവെൻ ബെർച്ചിലൂടെ ലിവർപൂളാണ് ആദ്യ ലീഡെടുത്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സ്ട്രൈക്കർ ആന്റണി ഗോർഡൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ന്യൂകാസിൽ പ്രതിരോധത്തിലായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു(2-0). 46ാം മിനിറ്റിൽ ലിവർപൂളിന്റെ പുതിയ സ്ട്രൈക്കർ ഫ്രഞ്ച് താരം ഹ്യൂഗോ എക്കിറ്റിക്കയാണ് ഗോൾ നേടിയത്. എന്നാൽ, പത്തുപേരായി ചുരുങ്ങിയ ന്യൂകാസിലിന്റെ വൻ തിരിച്ചവരവാണ് പിന്നീട് കണ്ടത്. 57ാ മിനിറ്റിൽ ബ്രൂണോ ഗിമറസും 88ാം മിനിറ്റിൽ വില്യം ഒസൂലയും ന്യൂകാസിലിനായി ലക്ഷ്യം കണ്ടതോടെ ഒപ്പത്തിനൊപ്പമെത്തി (2-2). തുടർന്ന് വിജയഗോളിനായുള്ള ലിവർപൂളിന്റെ നിരന്തര ആക്രമണങ്ങളെ ന്യൂകാസിൽ ശക്തമായി പ്രതിരോധിക്കുകയായിരുന്നു.…
Author: Madhyamam
ബംഗളൂരു: ശരാശരി നിലവാരത്തിലുള്ള ടീമുകളെ എങ്ങനെ വമ്പൻ ടീമുകളുടെ പേടിസ്വപ്നമാക്കി മാറ്റാമെന്നതാണ് ഖാലിദ് ജമീൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കാണിച്ചുതന്ന മാതൃക. തികഞ്ഞ പ്രഫഷനൽ സമീപനവും അച്ചടക്കത്തോടെയുള്ള ആക്രമണവും പ്രതിരോധവും പ്രകടിപ്പിച്ച് ജമീലിന് കീഴിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ജാംഷഡ്പുർ എഫ്.സിയും വമ്പൻ മുന്നേറ്റംതന്നെയാണ് മുൻ സീസണുകളിൽ കാഴ്ചവെച്ചത്. ആദ്യമായി ദേശീയ പരിശീലക കുപ്പായത്തിൽ ഖാലിദ് ജമീൽ എത്തുമ്പോഴും ആരാധകർ പ്രതീക്ഷിക്കുന്നതും ഈ മാന്ത്രികതയാണ്. കളത്തിനകത്തും പുറത്തും വിവാദം നിറയുന്നതിനിടെ, ഏറ്റവും മോശം പ്രകടനത്തിലൂടെ നീങ്ങുന്ന ഇന്ത്യൻ പുരുഷ ഫുട്ബാളിലെ സീനിയർ ടീമിനെ രക്ഷിക്കാൻ പുതിയ പരിശീലകന് സാധിക്കുമോ എന്നതാണ് ചോദ്യം. ഐ.എസ്.എല്ലിലെ മിന്നും കോച്ച് മനോലോ മാർക്വേസിനുപോലും അടിതെറ്റിയിടത്ത് ഇന്ത്യൻ ഫുട്ബാളിൽ ജമീലിന്റെ പരീക്ഷണകാലത്തിനുകൂടി തുടക്കമാവുകയാണ്. ആഗസ്റ്റ് 29ന് തജികിസ്താനിൽ ആരംഭിക്കുന്ന കാഫ നാഷൻസ് കപ്പ് ടൂർണമെന്റിനായി ബംഗളൂരുവിൽ രണ്ടാഴ്ച നീണ്ട പരിശീലന ക്യാമ്പിനു ശേഷം 23 അംഗ ദേശീയ സീനിയർ ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഛേത്രിയില്ല; മുൻനിര…
മഡ്രിഡ്: കാൽനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനു ശേഷം സ്പാനിഷ് ലാ ലിഗ ഒന്നാം ഡിവിഷൻ പോരാട്ട നിരയിലേക്ക് തിരികെയെത്തിയ റയൽ ഒവീഡോയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് റയൽ മഡ്രിഡിന്റെ വിജയകുതിപ്പ്. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിന്റെയും വിനീഷ്യസ് ജൂനിയറിന്റെ ഇഞ്ചുറി ടൈം ഗോളിന്റെയും മികവിലായിരുന്നു റയൽ മിന്നും ജയം ആവർത്തിച്ചത്. കളിയുടെ 37ാം മിനിറ്റിലായിരുന്നു എംബാപ്പെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ റോഡ്രിഗോയെ പിൻവലിച്ച് വിനീഷ്യസ് ജൂനിയറിനെ കളത്തിലിറക്കിയതിനു പിന്നാലെ എംബാപ്പെയുടെ ബൂട്ടിന് വീണ്ടും ഗോൾ വേഗം കൈവന്നു. 83ാം മിനിറ്റിൽ ബോക്സിന്റെ ഡി സർക്കിളിന് മുന്നിൽ നിന്നും വിനീഷ്യസ് നൽകിയ ക്രോസാണ് എംബാപ്പെയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഇഞ്ചുറി ടൈമിലായിരുന്നു മൂന്നാം ഗോളിന്റെ പിറവി. ബ്രാഹിം ഡയസ് നൽകിയ ക്രോസിൽ നിന്നായിരുന്നു മിന്നൽ ഫിനിഷിങ്ങിലൂടെ വിനീഷ്യസിന്റെ ഗോൾ. ആദ്യ മത്സരത്തിൽ ഒസാസുനയെ നേരിട്ടെ ടീമിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് കോച്ച് സാബി അലോൻസോ െപ്ലയിങ് ഇലവനെ സജ്ജമാക്കിയത്. റോഡ്രിഗോ,…
തിരുവനന്തപുരം: തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷം ഗ്രീൻഫീൽഡിൽ ചാമ്പ്യന്മാരുടെ ഉയർത്തെഴുന്നേൽപ്പ്. ഞായറാഴ്ച കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തിയിട്ടും കൊച്ചി ബ്ലൂ ടൈഗേഴ്സിനോട് പരാജയം ഏറ്റുവാങ്ങി ഹൃദയം തകർന്ന സച്ചിൻ ബേബിയും കൂട്ടരും, തൊട്ടടുത്ത ദിവസം തൃശൂർ ടൈറ്റൻസിനെ എട്ട് വിക്കറ്റിന് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 19.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സ് 14.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. കൊല്ലത്തിനായി തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടിയ വിഷ്ണു വിനോദാണ് (86) കളിയിലെ താരം. സ്കോർ: തൃശൂർ ടൈറ്റൻസ് 144/10 (19.5 ഓവർ), കൊല്ലം സെയിലേഴ്സ് -150/2 (14.1 ഓവർ) റണ്ണൊഴുകുന്ന പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന്റെ ബാറ്റർമാർക്ക് കൊല്ലത്തിന്റെ അളന്നുകുറിച്ച ബൗളിങ്ങിന് മുന്നിൽ മുട്ടിടിക്കുകയായിരുന്നു. ഓപണർ ആനന്ദ് കൃഷ്ണൻ (38 പന്തിൽ 41), മധ്യനിര ബാറ്റർ അക്ഷയ് മനോഹർ…