പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ മത്സരത്തിൽ മാർക്കസ് റാഷ്‌ഫോർഡ് ഇന്ന് ആദ്യ ഇലവനിൽ കളിച്ചേക്കും.
കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നും വിട്ടുനിന്ന റാഷ്‌ഫോർഡ്, ഇന്ന് ടീമിൽ ഇടം നേടിയിരിക്കുന്നു. പരിശീലകൻ റൂബൻ അമോരിം ആണ് ഈ തീരുമാനമെടുത്തത്.
റാഷ്‌ഫോർഡിന്റെ അഭാവം “സാങ്കേതിക കാരണങ്ങളാൽ” ആണെന്നായിരുന്നു അമോരിം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ, അദ്ദേഹത്തിന്റെ പൊസിഷനിൽ കളിക്കാൻ മറ്റ് കളിക്കാർ ഇല്ലാത്തത് കൊണ്ടാവാം റാഷ്‌ഫോർഡിനെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു.
ഈ സീസണിൽ ഇതുവരെ 24 മത്സരങ്ങളിൽ നിന്നും 7 ഗോളുകളും 3 അസിസ്റ്റുകളും റാഷ്‌ഫോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
എന്തായാലും, ഇന്നത്തെ മത്സരത്തിൽ റാഷ്‌ഫോർഡ് തിളങ്ങുമോ? നമുക്ക് കാത്തിരുന്നു കാണാം!
അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു മുന്നേറ്റനിര താരമായ ആന്റണിയെ ലോണിൽ സ്വന്തമാക്കാൻ റയൽ ബെറ്റിസ് താൽപര്യം പ്രകടിപ്പിച്ചതായി ഇന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.