Premier League

അവസാന നിമിഷ ഗോളിൽ വീണ് യൂണൈറ്റഡ്! ബ്രൈറ്റണ് രണ്ടാം വിജയം

പ്രീമിയർ ലീഗ് രണ്ടാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണിനോട് 2-1 ഗോളുകൾക്ക് പരാജയപ്പെട്ടു. അവസാന നിമിഷങ്ങളിലെ ഗോൾ ആണ് യുണൈറ്റഡിനെ തോൽവിയിലാക്കിയത്.

ഡാനി വെൽബെക്കിന്റെ ഗോളാണ് ആദ്യ പകുതിയിൽ ബ്രൈറ്റണ് ലീഡ് നൽകിയത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അമാദ് ഡിയാലോ രണ്ടാം പകുതിയിൽ സമനില ഗോൾ നേടി. മത്സരം ഡ്രോയിൽ അവസാനിക്കുമെന്ന് തോന്നിയപ്പോഴാണ് ബ്രൈറ്റൺ നിർണായക ഗോൾ നേടിയത്. സൈമൺ അഡിംഗ്രയുടെ പന്ത് പെഡ്രോയുടെ ഹെഡറിലൂടെ വലയിലെത്തി.

69 ആം മിനിറ്റിൽ യുണൈറ്റഡിന് സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ അലക്സാണ്ട്രോ ഗർണാച്ചോയുടെ ഷോട്ട് ജോഷ്വ സിർക്‌സീയ്ക്ക് തട്ടി വലയിലെത്തി, പക്ഷെ, VAR ഗോൾ അനുവദിച്ചില്ല.

31 കാരനായ ഹ്യൂർസെലർ രണ്ട് വിജയങ്ങൾ നേടി ബ്രൈറ്റണിനെ താൽക്കാലികമായി സ്റ്റാൻഡിംഗ്സിൽ ഒന്നാം സ്ഥാനത്തെത്തിച്ചു.

2022-23 സീസൺ മുതൽ അധിക സമയത്ത് ഗോൾ വഴങ്ങി യുണൈറ്റഡ് തോറ്റത് ഇത് ആറാം തവണയാണ്. പ്രീമിയർ ലീഗിൽ ഈ കാലയളവിൽ മറ്റൊരു ടീമും ഇത്ര തവണ അത്തരത്തിൽ തോറ്റിട്ടില്ല.

Rizwan

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു