ഇജ്ജാതി പ്ലയെർ! സാലിബയ്ക്ക് പുതിയ റെക്കോർഡ് പിറന്നു!

ലണ്ടനിൽ നടന്ന പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ വോൾവ്‌സിനെതിരെ ആഴ്‌സണൽ 2-0 ഗോൾ വ്യത്യാസത്തിൽ വിജയിച്ചു. ബുക്കായോ സാകയും കായ് ഹാവെർട്സുമാണ് ആഴ്‌സണലിന്റെ ഗോളുകൾ നേടിയത്.

ആഴ്‌സണലിന്റെ പ്രതിരോധ കോട്ടയായ വില്ല്യം സാലിബ മുഴുവൻ മത്സരവും കളിച്ചു. ഇതോടെ താരത്തിന്റെ പേര് ക്ലബ്ബിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു.

പ്രീമിയർ ലീഗിൽ 50 വിജയങ്ങൾ പൂർത്തിയാക്കാൻ ഏറ്റവും കുറവ് മത്സരങ്ങൾ എടുത്ത ആഴ്‌സണൽ താരമായി സാലിബ മാറി. 66 മത്സരം കളിച്ച സാലിബ 30 മത്സരങ്ങളും ക്‌ളീൻ ഷീറ്റോടെയാണ് ഈ റോക്കോർഡിൽ എത്തിയത്.

കഴിഞ്ഞ സീസണിൽ സാലിബ അതിശയകരമായ ഒരു റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഒരു മിനിറ്റ് പോലും ഇടവേളയില്ലാതെ 38 മത്സരവും കളിച്ചു. ആകെ 3420 മിനിറ്റ്!

Also read: ഹാവെർട്സ്-സാക കോംബോ; ആഴ്‌സനലിന് വിജയം

ഈ വിജയത്തോടെ പ്രീമിയർ ലീഗ് കിരീടത്തിനുള്ള ആഴ്‌സണലിന്റെ മത്സരം ശക്തമാകും.

Leave a Comment