Cricket

ഫൈനൽ ലക്ഷ്യമിട്ട് ജൂനിയർ സെവാഗും കൂട്ടരും; അണ്ട​ർ 19 ഏ​ഷ്യ കപ്പിൽ ഇ​ന്ത്യ-​അ​ഫ്ഗാ​ൻ സെ​മി ഇ​ന്ന്



മ​സ്ക​ത്ത്: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് വ്യാ​ഴാ​ഴ്ച സെ​മി​ഫൈ​ന​ൽ പോരാട്ടം. ഒ​മാ​നി​ലെ അ​ൽ അ​മേ​റ​ത്ത് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ക​ളി​യി​ൽ അ​ഫ്ഗാ​നി​സ്താ​നാ​ണ് എ​തി​രാ​ളി​ക​ൾ. രാവിലെ 10.30നാണ് ഇരുടീമുകളും ഫൈനൽ ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്.

ഗ്രൂ​പ് എ-​യി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് നാ​ല് പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യ​ത്. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെയും യു.എ.ഇയെയും പരാജയപ്പെടുത്തിയ ഇന്ത്യൻ കൗമാരപ്പടക്ക് പാകിസ്താന് മുന്നിൽ മാത്രമാണ് കാലിടറിയത്. മറുവശത്ത് ഗ്രൂ​പ് ബി-​യി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ആ​ധി​കാ​രി​ക​മാ​യാ​ണ് അ​ഫ്ഗാ​ന്റെ വ​ര​വ്. ഇ​ന്ന​ത്തെ മ​റ്റൊ​രു സെ​മി​യി​ൽ പാ​കി​സ്താ​നെ ബം​ഗ്ലാ​ദേ​ശും നേ​രി​ടും.

മു​ൻ ഓ​പ​ണ​ർ വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്റെ മ​ക​നാ​യ 19കാ​ര​ൻ ആ​ര്യ​വീ​ർ സെ​വാ​ഗാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലെ ശ്ര​ദ്ധേ​യ പ്ര​ക​ട​ന​ക്കാ​ര​ൻ. 126.00 എ​ന്ന മി​ക​ച്ച ശ​രാ​ശ​രി​യി​ലാ​ണ് ബാ​റ്റി​ങ് നി​ര​യെ ആ​ര്യ ന​യി​ക്കു​ന്ന​ത്. ഗ്രൂ​പ് റൗ​ണ്ടി​ലെ അ​വ​സാ​ന ക​ളി​യി​ൽ യു.​എ.​ഇ​ക്കെ​തി​രെ താ​രം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 160 റ​ൺ​സാ​ണ്. ടൂർണമെന്റിലുടനീളം മികച്ച പ്രകടങ്ങളുമായി തിളങ്ങിയ താരം ഇതുവരെ 252 റൺസ് നേടിയിട്ടുണ്ട്.

ആ​ര്യ​വീ​റി​ന് പു​റ​മെ മ​ധ്യ​നി​ര ബാ​റ്റ​ർ അ​ർ​ജു​ൻ ര​ജ്പു​തും ഇന്ത്യൻ നിരയിൽ നിർണായകമാകും. പാകിസ്താനെതിരെ സെഞ്ച്വറി നേടി താരം തിളങ്ങിയിരുന്നു. ഓ​ൾ റൗ​ണ്ട​ർ വി.​കെ. വി​നീ​ത്, പേ​സ​ർ ഇ​ഷാ​ൻ സൂ​ദ്, സ്പി​ന്ന​ർ മ​ന​ൽ ചൗ​ഹാ​ൻ എ​ന്നി​വ​രിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.

അ​ഫ്ഗാ​ൻ നി​ര​യി​ൽ ടൂ​ർ​ണ​മെ​ന്റി​ലെ വി​ക്ക​റ്റ് വേ​ട്ട​ക്കാ​ര​നാ​യ നൂ​ർ അ​ലി, അ​മീ​ർ ഹം​സ, ബാ​റ്റ​ർ​മാ​രാ​യ ഷാ ​ഫൈ​സ​ൽ റ​ഹി​മി, സു​ബ്ഹാ​ൻ സ​ഖൈ​ൽ എ​ന്നി​വ​ർ മി​ക​ച്ച ഫോ​മി​ലാ​ണ്. എ​ട്ടു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ, ശ​ക്ത​രാ​യ അ​ഫ്ഗാ​ൻ ബൗ​ളി​ങ് നി​ര​യെ മ​റി​ക​ട​ന്ന് മ​റ്റൊ​രു ഫൈ​ന​ൽ പ്ര​വേ​ശ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.