​ദ്രാ​വി​ഡ്, സെ​വാ​ഗ് പി​ള്ളേ​ര് പൊ​ളി; അ​ണ്ട​ർ 19 ടീമിൽ വെ​ടി​ക്കെ​ട്ട് ഇ​ന്നി​ങ്സു​മാ​യി ഇതിഹാസങ്ങളുടെ മക്കൾ



രാ​ജ്കോ​ട്ട്: പി​താ​ക്ക​ന്മാ​ർ ഇ​തി​ഹാ​സ​ങ്ങ​ളാ​യി വാ​ണ വ​ഴി​യേ മ​ക്ക​ളു​ടെ അ​ര​ങ്ങേ​റ്റം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ രാ​ഹു​ൽ ​​ദ്രാ​വി​ഡി​ന്റെ​യും വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്റെ​യും മ​ക്ക​ൾ പാ​ഡ​ണി​ഞ്ഞ് ക്രീ​സി​ലി​റ​ങ്ങി​യ​പ്പോ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പ​ത്തെ ക്രി​ക്ക​റ്റ് പോ​ർ​ക്ക​ള​ത്തി​ലേ​ക്കാ​യി ആ​രാ​ധ​ക​രു​ടെ യാ​ത്ര. ഇ​ന്ത്യ അ​ണ്ട​ർ 19 ടീ​മി​നു വേ​ണ്ടി​യാ​യി​രു​ന്നു ദ്രാ​വി​ഡി​ന്റെ മ​ക​ൻ അ​ൻ​വ​യ് ​ദ്രാ​വി​ഡും, സെ​വാ​ഗി​ന്റെ മ​ക​ൻ ആ​ര്യ​വീ​ർ സെ​വാ​ഗും ക്രീ​സി​ലി​റ​ങ്ങി​യ​ത്. ആ​സ്ട്രേ​ലി​യ അ​ണ്ട​ർ 19 ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ പി​താ​വി​ന്റെ അ​തേ ഓ​പ​ണി​ങ് പൊ​സി​ഷ​നി​ലാ​യി​രു​ന്നു ആ​ര്യ​വീ​ർ സെ​വാ​ഗും അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യി​റ​ങ്ങി​യ​ത്.

26 പ​ന്തി​ൽ 28 റ​ൺ​സു​മാ​യി, അ​ഞ്ച് ​ബൗ​ണ്ട​റി​ക​ളു​ടെ അ​ക​മ്പ​ടി​യി​ൽ ഭേ​ദ​പ്പെ​ട്ട തു​ട​ക്കം. മ​ധ്യ​നി​ര​യി​ലെ​ത്തി​യ അ​ൻ​വ​യ് ദ്രാ​വി​ഡ്, പി​താ​വി​ന്റെ ബാ​റ്റി​ങ് സൗ​മ​ന​സ്യ​മൊ​ന്നും പ്ര​ക​ടി​പ്പി​ച്ചി​ല്ല. 18 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ര​ണ്ട് ബൗ​ണ്ട​റി​യു​മാ​യി 38 റ​ൺ​സ്.

മ​ഴ​കാ​ര​ണം 20 ഓ​വ​റാ​യി കു​റ​ച്ച മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 182 റ​ൺ​സെ​ടു​ത്തു. യ​ശ്ഭ​ർ​ദ​ൻ ചൗ​ഹാ​ൻ (54) ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​സ്ട്രേ​ലി​യ​ക്ക് 20 ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഇ​ന്ത്യ​ക്ക് ഏ​ഴ് റ​ൺ​സി​ന്റെ ജ​യം.



© Madhyamam