ശ്രേയസിന്‍റെ കീഴിൽ ജയം തൊടാതെ ഇന്ത്യ; ഇംഗ്ലണ്ടിനോടും തോറ്റു


മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​നെതിരായ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഇന്ത്യക്ക് നാല് വിക്കറ്റിന്‍റെ തോൽവി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇന്ത്യ മുന്നോട്ടുവെച്ച 191 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. ​ഷാ​ൻ കി​ഷ​ൻ 40 പ​ന്തി​ൽ 49ഉം ​ഓ​പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ 24 പ​ന്തി​ൽ 43ഉം ​ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ 22 പ​ന്തി​ൽ 37ഉം ​റ​ൺ​സ​ടി​ച്ചു. വൈ​ഭ​വ് സൂ​ര്യ​വം​ശി 15 വ​യ​സ്സി​ൽ അ​ര​ങ്ങേ​റി റെ​ക്കോ​ഡി​ട്ട മ​ത്സ​ര​ത്തി​ൽ 10 പ​ന്തി​ൽ 14 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്റെ സം​ഭാ​വ​ന.

അ​ഭി​ഷേ​കി​നൊ​പ്പം വൈ​ഭ​വ് ഓ​പ​ണ​റാ​യെ​ത്തി​യ​പ്പോ​ൾ സ​ഞ്ജു സാം​സ​ൺ മത്സരത്തിന് പു​റ​ത്താ​യി. അ​ഭി​ഷേ​ക്-​വൈ​ഭ​വ് കൂ​ട്ടു​കെ​ട്ട് ന​ന്നാ​യി തു​ട​ങ്ങി​യെ​ങ്കി​ലും അ​ഞ്ചാം ഓ​വ​റി​ൽ ഈ ​കൂ​ട്ടു​കെ​ട്ട് വി​ൽ ജാ​ക്സ് പൊ​ളി​ച്ചു. ജോ​ഫ്ര ആ​ർ​ച്ച​റി​നെ​യും ജോ​ഷ് ട​ങ്ങി​നെ​യും സി​ക്സ​റി​ന് പ​റ​ത്തി അ​പ​ക​ട സൂ​ച​ന ന​ൽ​കി​യ വൈ​ഭ​വി​ന്റെ ഇ​ന്നി​ങ്സി​ന് സ്റ്റ​മ്പ് ചെ​യ്ത് ജോ​സ് ബ​ട്ട്ല​ർ വേ​ഗം വി​രാ​മ​മി​ട്ടു. ടീം ​സ്കോ​ർ അ​പ്പോ​ൾ 50. പി​ന്നാ​ലെ അ​ഭി​ഷേ​കും പു​റ​ത്ത്. സാം ​ക​റ​നാ​യി​രു​ന്നു വി​ക്ക​റ്റ്.

ആ​റ് ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റി​ന് 65 റ​ൺ​സെ​ന്ന നി​ല​യി​ലാ​യ ഇ​ന്ത്യ​യെ ഇ​ഷാ​നും ശ്രേ​യ​സ്സും ചേ​ർ​ന്ന​ത് ക​ര​ക​യ​റ്റി. ഏ​ഴ് ഓ​വ​റി​ൽ 65 റ​ൺ​സാ​യി​രു​ന്നു മൂ​ന്നാം വി​ക്ക​റ്റ് സ​ഖ്യ​ത്തി​ന്റെ നേ​ട്ടം. ശ്രേ​യ​സ്സി​നെ ലി​യാം ഡോ​സ​ൻ 14ാം ഓ​വ​റി​ൽ പ​റ​ഞ്ഞു​വി​ട്ടു. ശി​വം ദു​ബെ​യെ (5) നി​ല​യു​റ​പ്പി​ക്കും മു​മ്പെ ക​റ​ൻ മ​ട​ക്കി. 18ാം ഓ​വ​റി​ൽ ഇ​ഷാ​നും ക​റ​ന് വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ തി​ല​ക് വ​ർ​മ (11 പ​ന്തി​ൽ 24 നോ​ട്ടൗ​ട്ട്) പൊ​രു​തി. ഇ​തി​നി​ടെ അ​ക്ഷ​ർ പ​ട്ടേ​ൽ (2) റ​ണ്ണൗ​ട്ടാ​യ​പ്പോ​ൾ ഇ​ന്നി​ങ്സി​ലെ അ​ന്തി​മ പ​ന്തി​ൽ ഹ​ർ​ഷി​ത് റാ​ണ (6) ആ​ർ​ച്ച​റി​ന് ഇ​ര​യാ​യി.

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് തകർച്ചയോടെയായിരുന്നു തുടക്കം. അർഷദീപ് സിങ്ങിന്‍റെ ആദ്യ ഓവറിൽ സ്കോർബോർഡിൽ റൺസ് കുറിക്കും മുമ്പേ ഫിൽ സാൾട്ടും ജോസ് ബട്ട്ലറും കൂടാരം കയറി. പിന്നീടെത്തിയ ജേക്കബ് ബെതലിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ബെതൽ 46 പന്തിൽ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 76 റൺസ് നേടി പുറത്താകാതെ നിന്നു. ഹാരി ബ്രൂക്കും ടോം ബാന്റണും 39 റൺസ് വീതം നേടി. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി. രവി ബിഷ്‌ണോയി നാലോവറിൽ 60 റൺസ് വിട്ടുകൊടുത്തത് ഇന്ത്യക്ക് തിരിച്ചടിയായി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

© Madhyamam