എല്ലാം കോംപ്രമൈസായി; ബ്ലാസ്റ്റേഴ്സ് കലൂരിൽ കളി തുടരും


കൊ​ച്ചി: ഹോം​ഗ്രൗ​ണ്ടി​ലെ വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെൻറും ക​ലൂ​ർ സ്റ്റേ​ഡി​യം ഉ​ട​മ​ക​ളാ‍യ ജി.​സി.​ഡി.​എ​യും (ഗ്രേ​റ്റ​ർ കൊ​ച്ചി​ൻ ഡ​വ​ല​പ്പ്മെ​ന്റ് അ​തോ​റി​റ്റി) ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ. ജി.​സി.​ഡി.​എ ആ​വ​ശ്യ​പ്പെ​ട്ട ഉ​യ​ർ​ന്ന വാ​ട​ക​നി​ര​ക്കി​ൽ കു​റ​വു​വ​രു​ത്തി. എ​ന്നാ​ൽ, കോ​ഷ​ൻ ഡെ​പ്പോ​സി​റ്റാ​യി അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ട തു​ക ത​ന്നെ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. ഓ​രോ മ​ത്സ​ര​ത്തി​നും മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം വാ​ട​ക​യാ​യി ന​ൽ​കേ​ണ്ട​ത്. പു​തി​യ നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​ര​മു​ള്ള ക​രാ​ർ ഉ​ട​ൻ ത​യാ​റാ​ക്കി ഇ​രു​കൂ​ട്ട​രും ഒ​പ്പു​വെ​ക്കും. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ജി.​സി.​ഡി.​എ എ​ക്സി​ക്യ​ട്ടി​വ് യോ​ഗ​ത്തി​ലാ​ണ് അ​ന്തി​മ തീ​രു​മാ​ന​മാ​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ അ​തോ​റി​റ്റി കെ.​ബി.​എ​ഫ്.​സി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.

പു​തു​ക്കി​യ വാ​ട​ക​നി​ര​ക്കാ​യി 4.25 ല​ക്ഷം രൂ​പ വീ​ത​മാ​ണ് നേ​ര​ത്തെ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​ന് ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഐ.​എ​സ്.​എ​ല്ലി​ന്റെ പ്ര​തി​സ​ന്ധി തി​രി​ച്ച​റി​ഞ്ഞ ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള പ്ര​തി​ദി​ന വാ​ട​ക ര​ണ്ട് ല​ക്ഷ​മാ​ക്കി​യി​രു​ന്നു. ഈ ​തു​ക വെ​ട്ടി ജി.​സി.​ഡി.​എ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ൽ 4.25 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ക്ല​ബും അ​തോ​റി​റ്റി​യും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്കം ഉ​ട​ലെ​ടു​ത്തു. പി​ന്നാ​ലെ ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ദ്യ​മ​ത്സ​ര​ത്തി​നു മു​മ്പ് ക്ല​ബ് ഉ​ട​മ ഉ​ൾ​പ്പെ​ടെ അ​ധി​കൃ​ത​രെ​യും പ​രി​ശീ​ല​ക​നെ​യു​മു​ൾ​പ്പെ​ടെ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വം പോ​ലു​മു​ണ്ടാ​യി. പി​ന്നീ​ട് മ​ന്ത്രി പി. ​രാ​ജീ​വ് ഇ​ട​പെ​ട്ടാ​ണ് വി​ഷ​യം ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​ച്ച​തും മ​ത്സ​ര​ത്തി​നാ​യി സ്റ്റേ​ഡി​യം തു​റ​ന്നു കൊ​ടു​ത്ത​തും.

സാ​ധാ​ര​ണ​യാ​യി ക്ല​ബ് ക്വാ​ഷ​ൻ ഡെ​പ്പോ​സി​റ്റാ​യി ന​ൽ​കി​യ ഒ​രു കോ​ടി രൂ​പ​യാ​ണ്. ഓ​രോ വ​ർ​ഷ​വും സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​കു​ന്ന ന​ഷ്ടം ക​ണ​ക്കാ​ക്കി ജി.​സി.​ഡി.​എ ഈ​ടാ​ക്കു​ന്ന തു​ക ക്വാ​ഷ​ൻ ഡെ​പോ​സി​റ്റി​ലേ​ക്ക് അ​ട​ക്കാ​റു​മു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ൽ 20 ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ് ഈ ​തു​ക വ​രു​ന്ന​തെ​ങ്കി​ലും ഇ​ത്ത​വ​ണ 28 ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ര​യും തു​ക ത​രാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു മാ​നേ​ജ്മ​ന്‍റെ് നി​ല​പാ​ട്. മെ​ഗാ​നൃ​ത്ത സ​ന്ധ്യ​യി​ൽ ഗ്രൗ​ണ്ടി​ന് ഉ​ണ്ടാ​യ കേ​ടു​പാ​ട​ട​ക്കം ക​ലൂ‌​ർ സ്റ്റേ​ഡി​യ​ത്തി​ലെ നാ​ശ​ന​ഷ്ടം ക​ബ്ബി​ന്റെ ത​ല​യി​ൽ വ​ച്ചു​വെ​ന്നാ​യി​രു​ന്നു ക്ല​ബ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പി​ന്നീ​ട് ന​ട​ന്ന അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 28 ല​ക്ഷം രൂ​പ ത​ന്നെ അ​ട​ക്കാ​മെ​ന്ന് ക്ല​ബ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

© Madhyamam