ജ​യ​ത്തോ​ടെ ലീ​ഡ് കൂ​ട്ടി ബാ​ഴ്സ

മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ ജ​യം തു​ട​ർ​ന്ന ബാ​ഴ്സ​ലോ​ണ ഒ​ന്നാം​സ്ഥാ​ന​ത്ത് ലീ​ഡ് കൂ​ട്ടി. വി​യ്യ റ​യ​ലി​നെ അ​വ​രു​ടെ മൈ​താ​ന​ത്ത് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. ക​ളി പ​ത്ത് മി​നി​റ്റ് പി​ന്നി​ട​വെ പെ​നാ​ൽ​റ്റി ഏ​രി​യ​യി​ൽ റ​ഫി​ഞ്ഞ​യെ ഫൗ​ൾ ചെ​യ്ത​തി​ന് ബാ​ഴ്സ​ക്ക് സ്പോ​ട്ട് കി​ക്ക്. വി​യ്യ ഗോ​ൾ കീ​പ്പ​ർ ലൂ​യി​സ് ജൂ​നി​യ​റി​നെ ക​ബ​ളി​പ്പി​ച്ച് പെ​നാ​ൽ​റ്റി റ​ഫി​ഞ്ഞ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് 12ാം മി​നി​റ്റി​ൽ ലീ​ഡ് പി​ടി​ച്ചു.

39ാം മി​നി​റ്റി​ൽ ല​മീ​ൻ യ​മാ​ലി​നെ വീ​ഴ്ത്തി​യ​തി​ന് ആ​തി​ഥേ​യ​രാ​യ ഡി​ഫ​ൻ​ഡ​ർ റെ​നാ​റ്റോ വെ​യ്ഗ​ക്ക് നേ​രി​ട്ട് ചു​വ​പ്പ് കാ​ർ​ഡ് ന​ൽ​കി റ​ഫ​റി. തു​ട​ർ​ന്ന്, പ​ത്തു​പേ​രു​മാ​യി ക​ളി​ച്ച വി​യ്യ​യു​ടെ വ​ല​യി​ൽ 63ാം മി​നി​റ്റി​ൽ പ​ന്തെ​ത്തി​ച്ചു യ​മാ​ൽ. ബാ​ഴ്സ​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ജ​യ​മാ​ണി​ത്. 18 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് 46ഉം ​ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​ന് 42ഉം ​പോ​യ​ന്റു​ണ്ട്. ജി​റോ​ണ​യെ 3-0ത്തി​ന് തോ​ൽ​പി​ച്ച് അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡ് (37) മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.



© Madhyamam