ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം തിയറി ഹെൻറി ഫ്രഞ്ച് ദേശീയ യുവതാരങ്ങളുടെ പരിശീലക സ്ഥാനം രാജിവെച്ചു.
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചത് പ്രശസ്ത ഇതിഹാസ താരം ‘വ്യക്തിഗത കാരണങ്ങളാൽ’ സ്ഥാനത്ത് നിന്ന് ഇറങ്ങിയെന്നാണ്. 2024 ഒളിമ്പിക്സിൽ ഫ്രാൻസിനെ പരിശീലിപ്പിച്ച ഹെൻറി തന്റെ ടീമിന് വെള്ളി മെഡൽ നേടിക്കൊടുത്തിരുന്നു.
“ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും പ്രസിഡന്റ് ഫിലിപ്പ് ഡിയാലോയ്ക്കും ഈ അത്ഭുതകരമായ അവസരം നൽകിയതിന് നന്ദി. ഒളിമ്പിക് ഗെയിംസിൽ എന്റെ രാജ്യത്തിന് വെള്ളി മെഡൽ നേടിയത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നായിരിക്കും. ഫെഡറേഷനോടും കളിക്കാരോടും സ്റ്റാഫിനോടും ആരാധകരോടും ഈ മാന്ത്രിക അനുഭവത്തിന് വളരെ നന്ദിയുണ്ട്,” ഹെൻറി പറഞ്ഞു.
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോ U-21 ദേശീയ ടീമിന് പുതിയ പരിശീലകനെ തേടാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.