മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുൻ വിവാദ താരം മേസൺ ഗ്രീൻവുഡ് തന്റെ പൗരത്വം മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഫ്രഞ്ച് ടീം മാർസെയിലിനായി കളിക്കുന്ന ഗ്രീൻവുഡ് ജമൈക്കൻ ദേശീയ ടീമിൽ ചേരുന്നതിനെക്കുറിച്ച് ജമൈക്കൻ ഫുട്ബോൾ ഫെഡറേഷൻ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ജമൈക്ക ആദ്യമായി ഗ്രീൻവുഡിനെ പൗരത്വം മാറ്റാൻ ക്ഷണിച്ചിരുന്നുവെങ്കിലും അന്ന് അദ്ദേഹം നിരസിച്ചിരുന്നു. എന്നാൽ, ഈ മാസം സ്റ്റീവ് മക്ലാരൻ ജമൈക്കയുടെ പരിശീലകനായി നിയമിക്കപ്പെട്ടതിന് ശേഷമാണ് ഗ്രീൻവുഡ് തന്റെ തീരുമാനം മാറ്റാനുള്ള കൂടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ കോച്ചിംഗ് സ്റ്റാഫിൽ മക്ലാരൻ പരിചയമുള്ളതിനാൽ ആണ് ഗ്രീൻവുഡിനെ ഈ നീക്കത്തിന് പ്രേരിപ്പിക്കാനുള്ള പ്രധാന കാരണം.
22 കാരനായ ഗ്രീൻവുഡ് ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിൽ ആണ് ജനിച്ചത്. ഗ്രീൻവുഡിന് തന്റെ മാതാപിതാക്കൾ വഴി ജമൈക്കയെ പ്രതിനിധീപിക്കാൻ അർഹതയുണ്ട്. ഇംഗ്ലണ്ടിലായി കളിച്ചിട്ടുണ്ടെങ്കിലും ഫിഫ നിയമങ്ങൾ അനുസരിച്ച് അദ്ദേഹത്തിന് പൗരത്വം മാറ്റാൻ കഴിയും.