കോപ്പ അമേരിക്ക സെമിഫൈനലിലെ ആക്രമണത്തെ തുടർന്ന് ലിവർപൂളിന്റെ ഉറുഗ്വേ താരം ഡാർവിൻ നൂനസിന് 5 മത്സരങ്ങൾക്ക് വിലക്കും പിഴയും ചുമത്തി നൽകി കോൺമെബോൾ.
ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിന്റെ ഗാലറിയിലേക്ക് ചാടി ആരാധകരുമായി നടന്ന അക്രമത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് 11 പേർക്ക് വിലക്കും പിഴയും ചുമത്തിയത്. ഇതിൽ നൂനസിന്റെ ശിക്ഷയാണ് ഏറ്റവും കർശനമായിട്ടുള്ളത്. മറ്റുള്ളവർക്ക് 4 മത്സരമോ അതിൽ താഴെയോ വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ടോട്ടൻഹാമിനായി കളിക്കുന്ന മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റാങ്കുർക്ക് 4 മത്സരങ്ങൾക്ക് വിലക്കുണ്ട്. ഡിഫെൻഡർമാരായ മാത്യസ് ഒലിവേറ, റൊണാൾഡ് അറൗജോ, ജോസ് മരിയ ഗിമെനെസ് എന്നിവർക്ക് 3 മത്സരങ്ങൾക്ക് വിലക്ക് നൽകി.
Read Also: ഫെഡെരികോ ചീസ ലിവർപൂളിലേക്ക്!
നൂനസ് 20,000 ഡോളർ പിഴയടക്കേണ്ടി വരും. മറ്റ് താരങ്ങൾക്ക് 16,000 മുതൽ 50,000 ഡോളർ വരെ പിഴ ചുമത്തിയിട്ടുണ്ട്.
മറ്റു ആറ് താരങ്ങൾക്ക് പിഴ മാത്രമേ ചുമത്തിയിട്ടുള്ളൂ.
ഉറുഗ്വേയുടെ ഫുട്ബോൾ ഫെഡറേഷനും 20,000 ഡോളർ പിഴ ചുമത്തിയിട്ടുണ്ട്. ഇത് വരുമാനത്തിൽ നിന്ന് ഈടാക്കും.
കളി കണ്ടുകൊണ്ടിരുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് താരങ്ങൾ കലാപത്തിൽ ചാടിയതെന്ന് ഉറുഗ്വേയുടെ സെൻട്രൽ ഡിഫെൻഡർ ഗിമെനെസിന്റെ അഭിപ്രായപ്പെട്ടു.
ശിക്ഷകൾക്കെതിരെ താരങ്ങൾക്ക് അപ്പീൽ സമർപ്പിക്കാം. എന്നാൽ, കോൺമെബോൾ സംഘടിപ്പിക്കുന്ന മത്സരങ്ങൾക്കാണ് വിലക്കിന്റെ ബാധകം. ദേശീയ മത്സരങ്ങൾക്ക് ഇത് ബാധകമല്ലെന്ന് കോൺമെബോൾ പ്രസ്താവനയിൽ പറയുന്നു.