Premier League

ഫെഡെരികോ ചീസ ലിവർപൂളിലേക്ക്!

ഇറ്റാലിയൻ സ്ട്രൈക്കെർ ഫെഡെരികോ ചീസയെ യുവന്റസിൽ നിന്നും 12.5 മില്യൺ പൗണ്ടിന് ലിവർപൂൾ. നാല് വർഷത്തെ കരാറാണ് ചീസയുമായി ലിവർപൂൾ ഒപ്പിട്ടിരിക്കുന്നത്.

ഇറ്റലിയുടെ യൂറോ 2020 വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന ചീസയുടെ കരിയർ പരിക്കുകളാൽ തടസ്സപ്പെട്ടിരുന്നു. ജനുവരി 2022-ൽ സംഭവിച്ച പരിക്കിനും അതിനുശേഷമുണ്ടായ നിരവധി ഫിറ്റ്നസ് പ്രശ്നങ്ങൾക്കും ശേഷമാണ് ചീസയുടെ കരിയർ തകർന്നത്.

“ഈ ക്ലബ്ബിന്റെ ചരിത്രം അറിയാമെന്നും ഫാൻസിനെ പ്രതിനിധീപെടുത്തുന്നത് എന്താണെന്ന് അറിയാമെന്നും കാരണം ഞാൻ ഉടനെ അംഗീകരിച്ചു,” ചീസ ക്ലബ്ബ് പ്രസ്താവനയിൽ പറഞ്ഞു. “ഞാൻ വളരെ സന്തുഷ്ടനാണ്, ആരംഭിക്കാൻ കാത്തിരിക്കാനാവില്ല.”

മുഹമ്മദ് സലാഹ്, ഡിയോഗോ ജോട്ട, ലൂയിസ് ഡിയാസ്, ഡാർവിൻ നുനെസ്, കോഡി ഗാക്പോ എന്നിവരുൾപ്പെടെയുള്ള ലിവർപൂൾ മുന്നേറ്റ നിരയ്ക്ക് കൂടുതൽ ശക്തി പകരുകയാണ് ചീസ.

യുവന്റസിലെ കരാറിന്റെ അവസാന വർഷത്തിലായിരുന്നു താരം. തിയാഗോ മോട്ടയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ചീസയെ യുവന്റസ് ടീമിലുണ്ടായിരുന്നില്ല.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിന്റെ രണ്ടാമത്തെ സൈനിങ്ങും ആർണെ സ്ലോട്ടിന്റെ ടീമിലേക്ക് എത്തുന്ന ആദ്യത്തെ താരവുമാണ് ചീസ. വലൻസിയയിൽ നിന്ന് ജോർജിയൻ ഗോൾകീപ്പർ ഗിയോർഗി മാമർദാഷ്വിലിയെ കൊണ്ടുവരാൻ നേരത്തെ ലിവർപൂൾ ധാരണയിലെത്തിയിരുന്നുവെങ്കിലും അദ്ദേഹം അടുത്ത സീസണിലാണ് ആൻഫീൽഡിലെത്തുക.

Rizwan

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു