
ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനലിൽ ഇന്ന് റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. എതിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ ലോസ് ബ്ലാങ്കോസ് ജയിക്കാൻ സാധ്യതയുണ്ട്. എന്തുകൊണ്ടെന്ന് നോക്കാം.
പരിചയസമ്പത്ത് മാഡ്രിഡിന് കൂടുതൽ
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ പരിചയം റയൽ മാഡ്രിഡിനാണ്. ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീം എന്നതിന് പുറമേ, നോക്കൗട്ട് ഘട്ടങ്ങളെ നേരിടുന്നതിലും മാഡ്രിഡിന് നല്ല പരിചയമുണ്ട്. കഴിഞ്ഞ നാല് സീസണുകളിൽ ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ ഇംഗ്ലീഷ് ക്ലബ്ബുകളെ മാഡ്രിഡ് പുറത്താക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മാൻ സിറ്റിയെ പുറത്താക്കിയതും മാഡ്രിഡാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഫോം ഇല്ലായ്മ
മുമ്പുള്ള സീസണുകളെ നോക്കുമ്പോൾ സിറ്റി മോശം ഫോമിൽ ആണെന്ന് പറയാം. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് സിറ്റി. ഏഴ് തവണ തോറ്റു. ഇംഗ്ലീഷ് ലീഗ് കപ്പിൽ നിന്നും പുറത്തായി. മറുവശത്ത്, ലാ ലിഗയിൽ മാഡ്രിഡ് ഒന്നാമതാണ്.
മാഡ്രിഡിന്റെ മുന്നേറ്റനിര കൂടുതൽ ശക്തം
റയൽ മാഡ്രിഡിന്റെ പ്രതിരോധത്തിൽ പരിക്കേറ്റ കളിക്കാരുണ്ട്. എന്നാൽ മുന്നേറ്റനിരയിൽ മാൻ സിറ്റിയേക്കാൾ മികച്ച പ്രകടനമാണ് മാഡ്രിഡ് കാഴ്ചവെക്കുന്നത്. വിനീഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ, റോഡ്രിഗോ എന്നിവർ മികച്ച ഫോമിലാണ്. മാൻ സിറ്റിയുടെ ഗോൾവല തകർക്കാൻ കഴിവുള്ള ബ്രാഹിം ഡയസ്, അർദ ഗുലർ, എൻഡ്രിക്ക് എന്നിവരും മാഡ്രിഡിനുണ്ട്. മറുവശത്ത്, മറുവശത്ത്, ജൂലിയൻ അൽവാരസിനെ വിട്ടു കൊടുത്തത് മാൻ സിറ്റിയെ ബാധിക്കുന്നുണ്ട്. എർലിംഗ് ഹാലണ്ട് മുൻ സീസണിലെ പോലെ ഫോമിൽ ഇല്ല എന്നതും സിറ്റിക്ക് തിരിച്ചടിയാണ്.
ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, എതിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ റയൽ മാഡ്രിഡിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.