സൂപ്പർ ലീഗ് കേരള സെമി ഫൈനലുകൾ മാറ്റി

മലപ്പുറം: ഇന്നത്തെ സൂപ്പർ ലീഗ് കേരള സെമി ഫൈനൽ മാറ്റി വെച്ചു. ഇന്ന് നടക്കാനിരുന്ന തൃശൂർ മാജിക്‌ എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലുള്ള ആദ്യ സെമി ഫൈനലാണ് മാറ്റിവെച്ചത്.

സുരക്ഷാ കാരണങ്ങളാൽ തൃശൂർ പൊലീസ് കമീഷണറുടെ പ്രത്യേകത നിർദേശത്തിലാണ് മത്സരം മാറ്റിയത്.

ഡിസംബർ 10ന് നടത്താനിരുന്ന നടക്കാനിരിക്കുന്ന കാലിക്കറ്റ്‌ എഫ്.സിയും കണ്ണൂർ വാരിയർസ് എഫ്.സിയും തമ്മിലുള്ള മത്സരവും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.



© Madhyamam