Close Menu
    Facebook X (Twitter) Instagram
    Tuesday, October 14
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»സ​മ​നി​ല ഗു​രു​ത​രം
    Football

    സ​മ​നി​ല ഗു​രു​ത​രം

    MadhyamamBy MadhyamamOctober 9, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    സ​മ​നി​ല ഗു​രു​ത​രം
    Share
    Facebook Twitter LinkedIn Pinterest Email

    സിം​ഗ​പ്പൂ​ർ: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ സിം​ഗ​പ്പൂ​രി​നോ​ട് തോ​ൽ​വി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ ഇ​ന്ത്യ. ആ​ദ്യ പ​കു​തി തീ​രാ​നി​രി​ക്കെ മു​ന്നി​ലെ​ത്തി​യ ആ​തി​ഥേ​യ​ർ​ക്കെ​തി​രെ 90ാം മി​നി​റ്റി​ൽ റ​ഹീം അ​ലി​യി​ലൂ​ടെ സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു ബ്ലൂ ​ടൈ​ഗേ​ഴ്സ്. 47ാം മി​നി​റ്റി​ൽ സ്റ്റാ​ർ ഡി​ഫ​ൻ​ഡ​ർ സ​ന്ദേ​ശ് ജി​ങ്കാ​ൻ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് മ​ട​ങ്ങി​യ​തോ​ടെ ബാ​ക്കി സ​മ​യം പ​ത്തു​പേ​രു​മാ​യാ​ണ് ഇ​ന്ത്യ ക​ളി​ച്ച​ത്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ കൂ​ടി ബാ​ക്കി നി​ൽ​ക്കെ ടീ​മി​ന്റെ യോ​ഗ്യ​ത ക​ട​മ്പ കൂ​ടു​ത​ൽ ക​ടു​ക്കു​ക​യാ​ണ്. ഗ്രൂ​പ് സി​യി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. അ​ഞ്ച് പോ​യ​ന്റു​മാ​യി സിം​ഗ​പ്പൂ​ർ ഒ​ന്നാ​മ​താ​യി തു​ട​രു​ന്നു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല് പോ​യ​ന്റു​മാ​യി ഹോ​ങ്കോ​ങ് ര​ണ്ടാ​മ​തു​ണ്ട്. ഗ്രൂ​പ് ജേ​താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് ടി​ക്ക​റ്റ്.

    ജ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഇ​ല​വ​നി​ൽ വെ​റ്റ​റ​ൻ സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി ​ഇ​ടം​പി​ടി​ച്ചു. ഛേത്രി​ക്ക് കൂ​ട്ടാ​ളി​ക​ളാ​യി ലി​സ്റ്റ​ൻ കൊ​ളാ​സോ​യെ​യും ഫാ​റൂ​ഖ് ചൗ​ധ​രി​യെ​യും തു​ട​ക്ക​ത്തി​ലേ പ​രീ​ക്ഷി​ച്ചു ഖാ​ലി​ദ് ജ​മീ​ൽ. മ​ല​യാ​ളി ഡി​ഫ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ഉ​വൈ​സി​ന് ഇ​ക്കു​റി​യും അ​വ​സ​രം ന​ൽ​കി. മി​ഡ്ഫീ​ൽ​ഡ​ർ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ​ട​ക്കം ബെ​ഞ്ചി​ലി​രു​ന്നു. ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു ഗോ​ൾ കീ​പ്പ​റു​ടെ ഗ്ലൗ​സും ക്യാ​പ്റ്റ​ന്റെ ആം​ബാ​ൻ​ഡു​മ​ണി​ഞ്ഞു. തു​ട​ക്ക​ത്തി​ൽ ഗോ​ൾ അ​വ​സ​ര​ങ്ങ​ൾ അ​ധി​ക​വും ല​ഭി​ച്ച​ത് സിം​ഗ​പ്പൂ​രി​നാ​യി​രു​ന്നു. 14ാം മി​നി​റ്റി​ൽ കൊ​ളാ​സോ​യു​ടെ ഫ്രീ ​കി​ക്കി​ൽ രാ​ഹു​ൽ ഭേ​കെ​യു​ടെ ഹെ​ഡ്ഡ​ർ ല​ക്ഷ്യം ക​ണ്ടി​ല്ല. 20ാം മി​നി​റ്റി​ൽ ആ​തി​ഥേ​യ മു​ന്നേ​റ്റ താ​രം ഇ​ഖ്സാ​ൻ ഫ​ൻ​ദി​യെ ഫൗ​ൾ ചെ​യ്ത​തി​ന് ജി​ങ്കാ​ന് മ​ഞ്ഞ​ക്കാ​ർ​ഡ്.

    Read Also:  ഇന്തോനേഷ്യൻ ഫുട്ബാളിലെ ഡച്ച് വിപ്ലവം; ലോകകപ്പ് യോഗ്യതാ സ്വപ്നം അകലെയല്ല

    35, 39 മി​നി​റ്റു​ക​ളി​ലും സിം​ഗ​പ്പൂ​രി​ന് അ​വ​സ​ര​ങ്ങ​ൾ. ഫ​ൻ​ദി​യു​ടെ തു​ട​രെ​യു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​ന്നാം പ​കു​തി​യു​ടെ ആ​ഡ് ഓ​ൺ ടീ​മി​ൽ ഫ​ല​മു​ണ്ടാ​യി. ഒ​ന്നാം മി​നി​റ്റി​ൽ നാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ ഹാ​രി​സ് ഹാ​റൂ​നും ശ​വ്വാ​ൽ അ​ൻ​വ​റും ഫാ​ൻ​ദി​യും ചേ​ർ​ന്ന് ന​ട​ത്തി​യ ശ്ര​മം ഗോ​ളി​ൽ ക​ലാ​ശി​ച്ചു.

    ര​ണ്ടാം പ​കു​തി തു​ട​ങ്ങി അ​ധി​കം ക​ഴി​യും മു​മ്പ് ഫാ​ൻ​ദി​യെ ത​ട​യ​വെ ജി​ങ്കാ​ന് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ്. പ്ര​തി​രോ​ധ​ത്തി​ലെ ക​രു​ത്ത​നെ ന​ഷ്ട​മാ​യ​ത് ഇ​ന്ത്യ​യെ ബാ​ധി​ച്ചു. ഇ​തോ​ടെ, ഫോ​ർ​വേ​ഡ് ഫാ​റൂ​ഖ് ചൗ​ധ​രി​യെ പി​ൻ​വ​ലി​ച്ച് 53ാം മി​നി​റ്റി​ൽ വാ​ൽ​പു​യ​യെ ഇ​റ​ക്കി. 57ാം മി​നി​റ്റി​ൽ ചാ​ങ്തെ​യു​ടെ ഫ്രീ​കി​ക്ക് സിം​ഗ​പ്പൂ​ർ ഗോ​ളി മ​ഹ്ബൂ​ദി​ന്റെ കൈ​ക​ളി​ൽ​നി​ന്ന് വ​ഴു​തി​യെ​ങ്കി​ലും സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ടാ​നാ​യി​ല്ല. 68ാം മി​നി​റ്റി​ൽ സ​ഹ​ലി​റ​ങ്ങി.

    ഇ​ട​ക്ക് ഗു​ർ​പ്രീ​ത് ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ സേ​വു​ക​ൾ വ​ലി​യ പ​രി​ക്കി​ൽ​നി​ന്ന് ടീ​മി​നെ ര​ക്ഷി​ച്ചു. 90ാം മി​നി​റ്റി​ൽ ക​ളി​യു​ടെ ഗ​തി​ക്ക് വി​പ​രീ​ത​മാ​യി ഇ​ന്ത്യ​യു​ടെ സ​മ​നി​ല ഗോ​ൾ. അ​ഡ്വാ​ൻ​സ് ചെ​യ്ത മ​ഹ്ബൂ​ദി​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി ആ​ളി​ല്ലാ പോ​സ്റ്റി​ലേ​ക്ക് റ​ഹീം അ​ലി​യു​ടെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര ഗോ​ൾ ക​യ​റി. ഒ​ക്ടോ​ബ​ർ 14നാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം. ഗോ​വ​യി​ൽ ന​ട​ക്കു​ന്ന ഹോം ​മാ​ച്ചി​ൽ സിം​ഗ​പ്പൂ​രി​നെ നേ​രി​ടും.

    Read Also:  ഒമാനെ തകര്‍ത്ത് യു.എ.ഇ ലോകകപ്പിനരികെ...



    © Madhyamam

    AFC Asian Football India Singapore
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    പുതുചരിത്രമെഴുതി കേപ് വെർഡെ! ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം, ജനസംഖ്യ അഞ്ചു ലക്ഷം മാത്രം

    October 14, 2025

    ലോ​ക​ക​പ്പ് യോ​ഗ്യ​ത; ഖ​ത്ത​ർ-​യു.​എ.​ഇ പോ​രാ​ട്ടം ഇ​ന്ന്

    October 14, 2025

    സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് ചൊ​വ്വാ​ഴ്ച മു​ത​ൽ

    October 14, 2025

    ദേശീയ ഫുട്​ബാൾ കിരീടവുമായി അവർ പറന്നിറങ്ങി; വ​സ​തി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി മ​ന്ത്രി

    October 12, 2025

    ഒമാനെ തകര്‍ത്ത് യു.എ.ഇ ലോകകപ്പിനരികെ…

    October 12, 2025

    വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പ്: അർജൻറീനക്ക് കിരീടം

    October 12, 2025

    Comments are closed.

    Recent Posts
    • ഹർഷിത് റാണയുടെ അച്ഛൻ സെലക്ടറല്ല; ശ്രീകാന്തിനെതിരെ ഗൗതം ഗംഭീർ October 14, 2025
    • നാലുമാസത്തെ പ്രവാസം, ഇന്ത്യയിൽ തിരിച്ചെത്തി കോഹ്ലി; ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും -വിഡിയോ October 14, 2025
    • പുതുചരിത്രമെഴുതി കേപ് വെർഡെ! ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം, ജനസംഖ്യ അഞ്ചു ലക്ഷം മാത്രം October 14, 2025
    • ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ലോക റെക്കോഡ്; വിൻഡീസിനെതിരെ പരമ്പര തൂത്തുവാരി, ജയം ഏഴു വിക്കറ്റിന് October 14, 2025
    • ലോ​ക​ക​പ്പ് യോ​ഗ്യ​ത; ഖ​ത്ത​ർ-​യു.​എ.​ഇ പോ​രാ​ട്ടം ഇ​ന്ന് October 14, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ഹർഷിത് റാണയുടെ അച്ഛൻ സെലക്ടറല്ല; ശ്രീകാന്തിനെതിരെ ഗൗതം ഗംഭീർ

    October 14, 2025

    നാലുമാസത്തെ പ്രവാസം, ഇന്ത്യയിൽ തിരിച്ചെത്തി കോഹ്ലി; ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും -വിഡിയോ

    October 14, 2025

    പുതുചരിത്രമെഴുതി കേപ് വെർഡെ! ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം, ജനസംഖ്യ അഞ്ചു ലക്ഷം മാത്രം

    October 14, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.