എൽ ക്ലാസിക്കോ തോൽവി: വിനീഷ്യസ്-എംബാപ്പെ കൂട്ടുകെട്ടിൽ ആശങ്കയിലായി റയൽ മാഡ്രിഡ്


റയൽ മാഡ്രിഡിൽ വിനീഷ്യസ്-എംബാപ്പെ കൂട്ടുകെട്ടിൽ ആശങ്ക; ടീമിലെ പൊരുത്തക്കേടുകൾ ചർച്ചയാകുന്നു

റയൽ മാഡ്രിഡിന്റെ പ്രകടനം തുടർച്ചയായി മോശമാകുന്ന സാഹചര്യത്തിൽ, വിനീഷ്യസ് ജൂനിയറും കിലിയൻ എംബാപ്പെയും തമ്മിലുള്ള മൈതാനത്തെ ഒത്തിണക്കത്തെക്കുറിച്ച് ക്ലബ്ബിനുള്ളിൽ ആശങ്കകൾ ഉയരുന്നു.

ഈ രണ്ട് മുന്നേറ്റനിര താരങ്ങളും തമ്മിലുള്ള പ്രവർത്തനമികവിനെക്കുറിച്ച് ക്ലബ്ബിനുള്ളിൽ തന്നെ സംശയങ്ങൾ വർധിക്കുന്നതായാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. എംബാപ്പെ ടീമിലുള്ളപ്പോൾ റയൽ മാഡ്രിഡിന്റെ പ്രകടനം താഴേക്ക് പോകുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കെതിരെ നേരിട്ട ദയനീയ തോൽവിക്ക് പിന്നാലെയാണ് ഈ വിമർശനങ്ങൾ ശക്തമായത്.

റയൽ മാഡ്രിഡിലെത്തിയതിന് ശേഷം എംബാപ്പെയുടെ പ്രകടനം ടീമിന്റെ ഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്ന് മാധ്യമപ്രവർത്തകനായ ആന്റൺ മിയാന ആരോപിക്കുന്നു. താരത്തിന്റെ ടീമുമായുള്ള സംയോജനക്കുറവിൽ ക്ലബ്ബിനുള്ളിൽ അതൃപ്തിയുണ്ടെന്നും, സഹതാരങ്ങൾക്ക് പോലും ഈ പ്രശ്നത്തെക്കുറിച്ച് അറിയാമെന്നുമാണ് റിപ്പോർട്ട്. ഈ കൂട്ടുകെട്ട് എങ്ങനെ ഫലപ്രദമാക്കാം എന്നതിനായുള്ള വഴികൾ തേടുകയാണ് നിലവിൽ റയൽ മാഡ്രിഡ് മാനേജ്മെന്റ്.

© Madhyamam