മാഞ്ചസ്റ്റർ:പ്രീമിയർ ലീഗ് 5-ാം റൗണ്ടിൽ ആഴ്സണലിനെതിരെ 2-2 ഗോളുകൾക്ക് സമനില നേടിയ മത്സരത്തിൽ മധ്യനിര താരം റോഡ്രിക്ക് ഗുരുതര പരിക്കേറ്റതോടെ വലിയ തിരിച്ചടി നേരിട്ട്
മാഞ്ചസ്റ്റർ സിറ്റി.
ESPN, മാർക്ക തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, റോഡ്രിയ്ക്ക് കാൽമുട്ടിലെ മുൻകാൽ ക്രൂസിയേറ്റ് ലിഗമെന്റ് (ACL) പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ക്ലബ്ബ് ഇതുവരെ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സ്പാനിഷ് മധ്യനിര താരം സീസണിന്റെ ബാക്കി ഭാഗം നഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ.
2024 ബാലൺ ഡി’ഓറിന് മുന്നിലുള്ള താരങ്ങളിലൊരാളായി കണക്കാക്കപ്പെട്ടിരുന്ന റോഡ്രിയുടെ പരിക്ക് മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വലിയ തിരിച്ചടിയാണ്. ഇതിനു പുറമെ, പരിക്കേറ്റ കെവിൻ ഡി ബ്രൂയ്ൻ ഇനി രണ്ട് മത്സരങ്ങൾ കൂടി നഷ്ടപ്പെടുമെന്ന് പെപ് ഗാർഡിയോള ഇന്ന് പ്രഖ്യാപിച്ചു.
ഈ വാർത്തകൾ മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.