
പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. എതിരില്ലാത്ത ഒരു ഗോളിലാണ് യുണെറ്റഡ് വിജയിച്ചത്.
ആദ്യ പകുതിയിൽ യുണൈറ്റഡ് ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മുന്നേറ്റം നടത്താനായില്ല. ബ്രൂണോ ഫെർണാണ്ടസിന്റെ അവസരം ഗോളായിമാറാതിരുന്നത് ഫുൾഹാമിന് ആശ്വാസമായി. ഇരുടീമുകളും ഗോൾരഹിതമായാണ് ആദ്യ പകുതി പൂർത്തിയാക്കിയത്.
Read Also: ചെൽസി vs മാഞ്ചസ്റ്റർ സിറ്റി: എപ്പോൾ, ലൈവ് സ്ട്രീമിംഗ് വിവരങ്ങൾ
രണ്ടാം പകുതിയിൽ ഫുൾഹാം കൂടുതൽ ആക്രമിച്ചെങ്കിലും യുണൈറ്റഡ് തടുത്തു. നിരവധി അവസരങ്ങൾ സൃഷ്ടിച്ച യുണൈറ്റഡിന് വിജയഗോൾ നേടാനായത് മത്സരത്തിന്റെ അവസാന മിനിറ്റിലാണ്. പുതുതായി എത്തിയ സിർക്സി 87 ആം മിനിറ്റിൽ നേടിയ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് പോയിന്റ് നേടിക്കൊടുത്തു.
1-0 എന്ന ഗോൾ വ്യത്യാസത്തിൽ ഫുൾഹാമിനെ തോൽപ്പിച്ച യുണൈറ്റഡ് പുതുസീസണിലെ ആദ്യ മത്സരം വിജയത്തോടെ തുടങ്ങി.
പ്രീമിയർ ലീഗ്. ആദ്യ മത്സരം
മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0 ഫുൾഹാം
ഗോൾ: 1-0 – 87′ സിർക്സി