പ്രീമിയർ ലീഗ് ഫുട്ബോളിൽ വോൾവ്‌സിനെതിരെ ആധികാരിക വിജയം നേടി ചെൽസി. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ
നോനി മഡുയെക്കെയുടെ ഹാട്രിക്ക് ആണ് ചെൽസിക്ക് വമ്പൻ വിജയം സമ്മാനിച്ചത്. ഒട്ടനവധി ട്രാൻസ്ഫർ നടത്തിയതിന് ശേഷം ആദ്യമായാണ് ചെൽസി ഇത്തരത്തിൽ ഒരു മത്സരം ജയിക്കുന്നത്.
നിക്കോളാസ് ജാക്സണും കോൾ പാൽമറും ചെൽസിക്ക് ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയിരുന്നു. എന്നാൽ വോൾവ്‌സ് മാത്ത്യൂസ് കുനയും ജോർഗൻ സ്ട്രാൻഡ് ലാർസനും മറുപടി നൽകി. ആദ്യ പകുതി 2-2ന് പിരിഞ്ഞു.
രണ്ടാം പകുതിയിൽ മഡുയെക്കെയുടെ മൂന്ന് ഗോളുകൾ വുൾവ്സിനെ തകർത്തു. പാൽമറുടെ അസിസ്റ്റുകൾ മാഡ്യൂക്കിന് നിർണായകമായി. കൂടാതെ, വോൾവ്‌സ് വിട്ട് ചെൽസിയിലേക്ക് വന്ന പെഡ്രോ നെറ്റോയുടെ അസിസ്റ്റിൽ ചെൽസിയിലേക്ക് മടങ്ങി എത്തിയ ജോവോ ഫെലിക്സ് ആറാം ഗോൾ നേടി.
മത്സരത്തിന് മുമ്പ് വോൾവ്‌സിനെ അപമാനിച്ച് മഡുയെക്കെ ഇട്ട പോസ്റ്റ് ഇൻസ്റ്റാഗ്രാം പോസ്സ് വിവാദമായിരുന്നു. പോസ്റ്റ് ഉടനെ കളഞ്ഞെങ്കിലും ഇതിനെതിരെ താരത്തിനെ വോൾവ്‌സ് ആരാധകർ വളരെ വിമർശിച്ചിരുന്നു. എന്നാൽ ഇന്നത്തെ മഡുയെക്കെയുടെ പ്രകടനം എല്ലാവരെയും അമ്പരപ്പിച്ചു.
ചെൽസിക്ക് വേണ്ടി 49-ാം മിനിറ്റിൽ പാൽമറുടെ അസിസ്റ്റിൽ ആണ് മഡുയെക്കെയുടെ ആദ്യ ഗോൾ. കൂടാതെ, മഡുയെക്കെയുടെ മൂന്നാം ഗോളും പാൽമറുടെ അസിസ്റ്റിൽ നിന്നാണ്.