അറ്റ്‌ലറ്റിക്കോ മാഡ്രിഡിലെ താരം ജുവാൻ ഫെലിക്സിന്റെ ഭാവി അനിശ്ചിതത്വത്തിന് വിരാമമായി. പോർച്ചുഗീസ് താരം വീണ്ടും ചെൽസിയിലേക്ക് പോകുന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു.
പ്രശസ്ത ഫുട്ബോൾ ന്യൂസ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ചെൽസിയിലേക്ക് മടങ്ങി വരവ് അറിയിച്ചത്. 2030 ജൂൺ വരെയാണ് കരാർ. അധിക ബോണസുകളും താരത്തിന് ലഭിക്കും. അടുത്ത 24-48 മണിക്കൂറുകൾക്കുള്ളിൽ മെഡിക്കൽ പരിശോധനകൾ നടക്കും.
🚨🔵 João Félix back to Chelsea, here we go! Deal in place with Atlético Madrid and his agent Jorge Mendes.
— Fabrizio Romano (@FabrizioRomano) August 19, 2024
Contract until June 2030 plus option for João, as travel and medical tests being booked for next 24/48h.
Gallagher-Atléti, João-Chelsea.
Exclusive story, confirmed. 🇵🇹 pic.twitter.com/OBjy7vg58V
കോനർ ഗാലഗർ അറ്റ്‌ലറ്റിക്കോ മാഡ്രിഡിലേക്ക്
ഇതിനിടയിൽ, ചെൽസിയുടെ താരം കോനർ ഗാലഗർ അറ്റ്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുന്നത് ഉറപ്പായി. 42 മില്യൺ യൂറോയാണ് ട്രാൻസ്ഫർ തുക. സ്പാനിഷ് മാനേജർ ഡീഗോ സിമിയോണെയാണ് ഈ ട്രാൻസ്ഫറിന് ശക്തമായി ശ്രമിച്ചത്. അടുത്ത ദിവസങ്ങളിൽ ഗാലഗർ മാഡ്രിഡിലെത്തി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും.
🚨🔴⚪️ Understand Conor Gallagher has been authorized by Chelsea to travel to Madrid in next 24/48h!
— Fabrizio Romano (@FabrizioRomano) August 19, 2024
Deal was already done for €42m fee and Simeone was pushing again for it.
All done between Gallagher and Atléti, all done between Atléti and Chelsea.
Here we go, confirmed. 🔐 pic.twitter.com/8SOv6PoCpr