ലണ്ടൻ: പ്രീമിയർ ലീഗിന്റെ 22-ാം റൗണ്ടിലെ അവസാന മത്സരത്തിൽ ചെൽസി വോൾവർഹാംപ്ടണിനെ 3-1 ന് തകർത്തു. എൻസോ മാരെസ്കയുടെ ടീമിന് അഞ്ച് മത്സരങ്ങളിലെ വിജയമില്ലായ്മക്ക് ശേഷമുള്ള മധുര വിജയമാണിത്.
ടോസിൻ അഡാരബയോയാണ് ചെൽസിക്കായി ആദ്യ ഗോൾ നേടിയത്. തുടർന്ന് മാർക്ക് കുക്കുറേലയും നോണി മഡ്യൂക്കും ഗോളുകൾ നേടി ചെൽസിയുടെ വിജയം ഉറപ്പിച്ചു. വോൾവ്സിന്റെ ഏക ഗോൾ മാറ്റ് ഡോഹെർട്ടി നേടി.
ഈ വിജയത്തോടെ ചെൽസി പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ അലജാൻഡ്രോ ഗാർണാച്ചോയുടെ ഏജന്റ് ഈ മത്സരം കാണാനെത്തിയതായി റിപ്പോർട്ടുണ്ട്. ഗാർണാച്ചോയെ ടീമിലെത്തിക്കാൻ ചെൽസി ശ്രമം നടത്തുന്നതായാണ് സൂചന.