ബ്രൈറ്റൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയൻ ചെൽസിയെ 3-0 എന്ന സ്കോറിന് തകർത്തു. കയോരു മിതോമ, യാൻകുബ മിന്റെ എന്നിവരുടെ മികച്ച പ്രകടനമാണ് ബ്രൈറ്റണിന് വിജയം സമ്മാനിച്ചത്. മിതോമ ഒരു ഗോളും മിൻ്റേ രണ്ട് ഗോളുകളും നേടി.
മത്സരത്തിൻ്റെ 30-ാം മിനിറ്റിൽ മിതോമ മനോഹരമായൊരു ഗോൾ നേടി ബ്രൈറ്റണിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ മിൻ്റേ രണ്ട് ഗോളുകൾ നേടി ബ്രൈറ്റണിൻ്റെ ലീഡ് ഉറപ്പിച്ചു.
ഈ പരാജയത്തോടെ ചെൽസിയുടെ പ്രതിസന്ധി രൂക്ഷമായി. സ്റ്റാംഫോർഡ് ബ്രിഡ്ജിന് പുറത്ത് ഇംഗ്ലീഷ് എതിരാളികളെ തോൽപ്പിക്കാൻ ചെൽസിയ്ക്ക് രണ്ട് മാസത്തിലേറെയായി കഴിഞ്ഞിട്ടില്ല.