ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആദ്യ മത്സത്തിൽ ചെൽസിക്ക് തോൽവി. സ്വന്തം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് നടന്ന മത്സത്തിൽചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി 2-0 ഗോളുകൾക്ക് വിജയിച്ചു. ചെൽസിയുടെ പുതിയ മാനേജർ എൻസോ മാരെസ്കയുടെ ആദ്യ പ്രീമിയർ ലീഗ് മത്സരമായിരുന്നു.
ആദ്യ പകുതി ഇരു ടീമും നന്നായി കളിച്ചെങ്കിലും സിറ്റിയായിരുന്നു മുൻതൂക്കം പുലർത്തിയത്. മത്സരത്തിന്റെ 18 ആം മിനിട്ടിൽ സിറ്റിക്ക് ലഭിച്ച മികച്ച അവസരം ഹാലൻഡ് ഗോളാക്കി മാറ്റി.
ആദ്യ പകുതിക്ക് തൊട്ട് മുമ്പ് ചെൽസി വല കുലുക്കി എങ്കിലും ഓഫ്‌സൈഡ് കാരണം ഗോൾ അനുവദിച്ചില്ല.
Also Read: ഇജ്ജാതി പ്ലയെർ! സാലിബയ്ക്ക് പുതിയ റെക്കോർഡ് പിറന്നു!
രണ്ടാം പകുതിയിലും സിറ്റിയുടെ ആധിപത്യം തുടർന്നു. ചെൽസിക്ക് ഒരു ഗോൾ നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും സിറ്റി ഗോൾകീപ്പർ എഡേഴ്സൺ തടഞ്ഞു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കോവചിച്ച് അടിച്ച ഗോൾ സ്കോർ 2-0 ആക്കി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗ് പോയിന്റ് പട്ടികയിൽ മുന്നിലെത്തി.