മെസ്സി ഇല്ല! അർജന്റീന ലോകകപ്പ് ക്വാളിഫയർ സ്ക്വാഡ് പ്രഖ്യാപിച്ചു.

2026 ലെ ലോകകപ്പ് ക്വാളിഫയർ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോനി. എന്നാൽ ഞെട്ടിക്കുന്ന വാർത്തയാണ് അർജന്റീന ആരാധകർക്ക് കേൾക്കേണ്ടി വന്നത്. ലോകത്തെ മികച്ച താരവും ടീം നായകനുമായ ലയണൽ മെസ്സി ടീമിലില്ല!

കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിലിൽ ആണ് മെസ്സിക്ക് പരിക്കേറ്റത്. കൊളംബിയയെ 1-0ന് തോൽപ്പിച്ച് അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച മെസ്സി മത്സരത്തിന്റെ 63 ആം മിനിറ്റിൽ പരിക്കേറ്റ് മൈതാനം വിട്ടിരുന്നു. ഇതുവരെ താരം പൂർണമായും ഫിറ്റായിട്ടില്ല.

സെപ്റ്റംബർ 6-ന് ചിലിയ്ക്കും 10-ന് കൊളംബിയയ്ക്കുമെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ. ആറ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി സൗത്ത് അമേരിക്കൻ ക്വാളിഫയറിൽ മുന്നിലാണ് അർജന്റീന.

Leave a Comment