‘എ​ൽ മെ​ൻ​ചോ’​യി​ൽ ക​ത്തി മെ​ക്സി​കോ; ലോ​ക​ക​പ്പും ക​ലാ​പ​ഭീ​തി​യി​ൽ


മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് എ​ൽ മെ​ൻ​ചോ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ മെ​ക്സി​കോ​യി​ലെ ജ​ലി​സ്കോ​യി​ൽ ക​ലാ​പ​കാ​രി​ക​ൾ ബ​സി​ന് തീ​യ​ട്ട​പ്പോ​ൾ. ഇ​ൻ​സെറ്റി​ൽ എ​ൽ മെ​ൻ​ചോ

മെ​ക്സി​കോ സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലേ​ക്ക് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ അ​പൂ​ർ​വ​മാ​യൊ​രു പ്ര​തി​സ​ന്ധി​യി​ലാ​ണ് ​ഫി​ഫ. അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വ​ർ​ക്കൊ​പ്പം സ​ഹ ആ​തി​ഥേ​യ​രാ​യ മെ​ക്സി​കോ​യി​ൽ ത​ല​പൊ​ക്കി​യ മ​യ​ക്കു​മ​രു​ന്ന് ക​ലാ​പ​മാ​ണ് ഈ​യൊ​രു പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. കു​പ്ര​സി​ദ്ധ മെ​ക്സി​ക​ൻ മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് നെ​മെ​സി​യോ ‘എ​ൽ ​മെ​ൻ​ചോ’ ഒ​സെ​ഗു​വേ​ര ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പം ലോ​ക​ക​പ്പ് സം​ഘാ​ട​ന​ത്തി​നും ഭീ​ഷ​ണി​യാ​വു​ന്ന​താ​യി രാ​ജ്യാ​ന്താ​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മെ​ക്സി​ക​ൻ സൈ​ന്യ​ത്തി​ന്റെ റെ​യ്ഡി​നി​ട​യി​ലെ ഏ​റ്റു​മു​ട്ട​ലി​ലാ​യി​രു​ന്നു അ​മേ​രി​ക്ക 15 ദ​ശ​ല​ക്ഷം ഡോ​ള​ർ ത​ല​ക്ക് വി​ല​യി​ട്ട ‘എ​ൽ മെ​ൻ​ചോ’ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കൊ​പ്പം ആ​റ് മ​യ​ക്കു​മ​രു​ന്ന് കാ​ർ​ട്ട​ൽ അം​ഗ​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ട​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ പി​ടി​വി​ട്ടു. സൈ​ന്യ​വും സ​ർ​ക്കാ​റി​നു സ​മാ​ന്ത​ര​മാ​യി വ​ലി​യ ശ​ക്തി​യാ​യ ​മ​യ​ക്കു​മ​രു​ന്ന് സം​ഘ​വും തെ​രു​വ് ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങി.

ലോ​ക​ക​പ്പ് ന​ഗ​രി​ക​ളി​ലൊ​ന്നാ​യ ഗ്വാ​ഡ​ലാ​റ​യി​ൽ​നി​ന്ന് ര​ണ്ടു മ​ണി​ക്കൂ​ർ മാ​ത്രം യാ​ത്ര​ചെ​യ്താ​ലെ​ത്തു​ന്ന ജ​ലി​കോ, ത​പ​ൽ​പ എ​ന്നി​വ​ട​ങ്ങ​ളി​ൽ തു​ട​ങ്ങി​യ സം​ഘ​ർ​ഷ​മാ​ണ് സൈ​ന്യ​വും മാ​ഫി​യ​യും ത​മ്മി​ലെ ഏ​റ്റു​മു​ട്ട​ലി​ന് വ​ഴി​വെ​ച്ച​ത്. ഇ​വി​ടെ ന​ട​ന്ന റെ​യ്ഡി​നി​ട​യി​ൽ എ​ൽ മെ​ൻ​ചോ കൊ​ല്ല​പ്പെ​ട്ട​​തോ​ടെ സം​ഘ​ർ​ഷം രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി പ​ട​ർ​ന്നു. വാ​ഹ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി.

സം​ഘ​ർ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട നാ​ല് മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വെ​ച്ചു. വി​വി​ധ ഡി​വി​ഷ​ൻ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കി. ​ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന മെ​ക്സി​കോ ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​​ന്റെ സൗ​ഹൃ​ദ മ​ത്സ​ര​വും ഇ​പ്പോ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ​ജൂ​ൺ-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പും സു​ര​ക്ഷാ ഭീ​ഷ​ണി​യി​ലാ​വു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ കൊ​ല​വി​ളി​ക​ൾ​കൊ​ണ്ട് കു​പ്ര​സി​ദ്ധ​മാ​യ മെ​ക്സി​കോ​യി​ൽ വീ​ണ്ടും ചോ​ര​പ്പു​ഴ ഒ​ഴു​കി​ത്തു​ട​ങ്ങു​മ്പോ​ൾ മാ​ച്ച് ടി​ക്ക​റ്റു​മാ​യി കാ​ത്തി​രി​ക്കു​ന്ന ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്.

മൂ​ന്ന് ന​ഗ​ര​ങ്ങ​ൾ; 13 മ​ത്സ​ര​ങ്ങ​ൾ

ലോ​ക​ക​പ്പി​ന്റെ മൂ​ന്നാം ആ​തി​ഥേ​യ രാ​ജ്യ​മാ​യ മെ​ക്സി​കോ​യി​ൽ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ലാ​യി 13 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ആ​തി​ഥേ​യ​രാ​യ മെ​ക്സി​കോ​ക്ക് പു​റ​മെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ദ​ക്ഷി​ണ കൊ​റി​യ, ഉ​സ്ബെ​ക്, കൊ​ളം​ബി​യ, ഉ​റു​ഗ്വാ​യ്, സ്​​പെ​യി​ൻ, ജ​പ്പാ​ൻ, തു​നീ​ഷ്യ ടീ​മു​ക​ളു​ടെ ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ൾ, മൂ​ന്ന് നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വേ​ദി​യാ​ണ് മെ​ക്സി​കോ.

© Madhyamam