Football

മെസ്സിയും സംഘവും മാർച്ചിൽ വരും -വീണ്ടും അവകാശവാദവുമായി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ടീം കേരളത്തിലെത്തുമെന്ന അവകാശവാദവുമായി വീണ്ടും കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്‍റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്നും അർജ എ.എഫ്.എ ഉടൻ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് നടന്ന കായിക വിഷൻ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നു. മാർച്ചിൽ വരുമെന്നും അടുത്ത ദിവസം തന്നെ അതിന്‍റെ പ്രഖ്യാപനം നടത്താമെന്നും അവർ അറിയിച്ചു. ഏതെങ്കിലും ആളുകളുടെ കുറവായിട്ടും ഓവർ സ്മാർട്ടായിട്ടും ഇതിനെ കാണേണ്ട കാര്യമില്ല. ഒരു വിൻഡോയിൽ വരുന്ന മാറ്റമാണ്. സ്പോർട്സ് ആകുമ്പോൾ സെൽഫ് ഗോളും പെനാൽറ്റിയും ഗോളുമെല്ലാമുണ്ടാകും. അതിനെ പൊതുസമൂഹം ആ രീതിയിൽ തന്നെ എടുക്കണം -മന്ത്രി പറഞ്ഞു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.