ബാഴ്‌സലോണയുടെ തോൽവിക്ക് പിന്നാലെ പഴയ വാക്കുകൾ ഓർമ്മിപ്പിച്ച് മാർക്കസ് റാഷ്‌ഫോർഡ്


മാർക്കസ് റാഷ്‌ഫോർഡിന്റെ മികവിൽ ഒസാസുനയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് ജയം

ഒസാസുനയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മാർക്കസ് റാഷ്‌ഫോർഡ് നൽകിയ മനോഹരമായ അസിസ്റ്റിലൂടെ റോബർട്ട് ലെവൻഡോവ്‌സ്‌കി ഗോൾ നേടിയത് ബാഴ്‌സലോണയ്ക്ക് 2-1 എന്ന സ്കോറിലുള്ള വിജയം സമ്മാനിച്ചു.

“ലെവൻഡോവ്‌സ്‌കിക്ക് നൽകിയ അസിസ്റ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ, കിരീടങ്ങൾ നേടാൻ സഹായിക്കുന്നതിനാണ് ബാഴ്‌സ എന്നെ ഒപ്പിട്ടത്. സീസൺ അവസാനിക്കുന്നത് വരെ ഞാൻ അത് തുടരാൻ ശ്രമിക്കും,” റാഷ്‌ഫോർഡ് പറഞ്ഞു.

ഒക്ടോബറിൽ നടന്ന ഈ സീസണിലെ ആദ്യ ലാ ലിഗ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനോട് ബാഴ്‌സലോണ 2-1ന് തോറ്റപ്പോൾ താൻ പറഞ്ഞ വാക്കുകൾ ഇംഗ്ലീഷ് മുന്നേറ്റനിര താരമായ റാഷ്‌ഫോർഡ് ഓർമ്മിപ്പിച്ചു.

“ഞാൻ അന്ന് പറഞ്ഞതുപോലെ, ലാ ലിഗ ഒരു സ്പ്രിന്റ് അല്ല, അതൊരു മാരത്തണാണ്. ഇപ്പോൾ ഞങ്ങൾ ഫിനിഷിംഗ് ലൈനിനോട് വളരെ അടുത്താണ്,” റാഷ്‌ഫോർഡ് വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബാഴ്‌സലോണയിലെത്തിയ റാഷ്‌ഫോർഡ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇത് അദ്ദേഹത്തിന് ക്ലബ്ബിൽ സ്ഥിരമായ ഒരു സ്ഥാനം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തൽ.

© Madhyamam