അത്ഭുതപ്പെടുത്തുന്ന ഒരു തീരുമാനമാണ് ഇൽക്കായ് ഗുണ്ടോഗൻ ട്രാൻസ്ഫർ കാര്യത്തിൽ ബാഴ്‌സലോണ സ്വീകരിച്ചിരിക്കുന്നത്. ജർമൻ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ തീരുമാനിച്ചിരിക്കുകയാണ് ക്ലബ്. പ്രശസ്ത ഫുട്ബോൾ റിപ്പോർട്ടർ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പങ്കുവെച്ചത്.
ഗുണ്ടോഗനെ വെറുതെ കൊടുക്കാതെ വിൽക്കുന്നതിനെ കുറിച്ചായിരുന്നു ഇതുവരെ ബാഴ്‌സലോണയുടെ സമീപനം. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. ഗുണ്ടോഗന്റെ വളരെ ഉയർന്ന ശമ്പളമാണ് പ്രധാന കാരണം.
താരത്തെ വിട്ടയക്കുന്നതിലൂടെ ലഭിക്കുന്ന തുക ബാർസയ്ക്ക് എല്ലാ താരങ്ങളെയും രജിസ്റ്റർ ചെയ്യുന്നതിന് വലിയ സഹായമാകും. പ്രത്യേകിച്ചും വൻ തുകയ്ക്ക് എത്തിയ ഡാനി ഒൽമോയെ രജിസ്റ്റർ ചെയ്യുന്നതിന്. കഴിഞ്ഞ സീസണിലെ ലാ ലിഗ തുടക്ക മത്സരത്തിൽ ഒൽമോയ്ക്ക് കളിക്കാൻ കഴിയാതിരുന്നത് ഈ പ്രശ്നം കാരണമായിരുന്നു.
ഗുണ്ടോഗനെ പുറത്താക്കാൻ ഈ കാര്യങ്ങൾ ഒക്കെയാണ് ബാർസയെ പ്രേരിപ്പിക്കുന്നത്. അതിനാൽ തന്നെ ട്രാൻസ്ഫർ ഫീ എടുക്കാതെ താരത്തെ വിടാൻ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.
ഗുണ്ടോഗന്റെ ഏജന്റ് ഇപ്പോൾ യുകെയിലാണ്. മാഞ്ചസ്റ്റർ സിറ്റി താരത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും, മാനേജർ പെപ്പ് ഗാർഡിയോള താരത്തിന്റെ വരവിന് അനുമതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഗുണ്ടോഗന്റെ ഏജന്റ് നിലവിൽ മാഞ്ചസ്റ്ററിൽ സിറ്റിയുമായി ചർച്ച നടത്തുന്നുണ്ടെന്ന് മാട്ടിയോ മൊറെട്ടോയും സ്ഥിരീകരിച്ചു.
ബാർസയുടെ സാമ്പത്തിക പ്രശ്നങ്ങൾ ക്ലബ്ബ് ഉദ്യോഗസ്ഥർ പറയുന്നതിലും വളരെ മോശമാണെന്നാണ് ഈ കാര്യങ്ങൾ ഒക്കെ ചൂണ്ടിക്കാട്ടുന്നു