മൊഹമ്മദൻ എസ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ തിരിച്ചുവരവ് ജയം


കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 മത്സരത്തിൽ മുഹമ്മദൻ എസ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചുവന്നാണ് ബ്ലാസ്റ്റേഴ്സ് 3-1 എന്ന സ്കോറിൽ മുഹമ്മദൻ എസ്‌സിയെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ മഹിതോഷ് റോയിയുടെ ലോംഗ് റേഞ്ച് ഗോളിലൂടെ മുഹമ്മദൻ എസ്‌സിയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ വൈകാതെ ഫ്രാൻകു ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ വിക്ടർ ബെർട്ടോമും ശ്രീകുട്ടനും ഓരോ ഗോളുകൾ കൂടി നേടിയതോടെ ആഷ്ലി വെസ്റ്റ്വുഡിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയായിരുന്നു. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ വിജയമാണിത്.

ഈ വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. പരാജയപ്പെട്ട മുഹമ്മദൻ എസ്‌സി പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു.

പ്രസിദ്ധീകരിച്ച തീയതി: മെയ് 10, 2026

© Madhyamam